Product Filter

വിശ്വനാഥന്‍ പി. വി.

എറണാകുളം ജില്ലയിലെ കോതമംഗലത്തിന് അടുത്തുള്ള തൃക്കാരിയൂര്‍ എന്ന ഗ്രാമത്തില്‍ 1965 ഏപ്രില്‍ 29 നു ജനനം. അച്ഛന്‍ സംസ്ഥാന സര്‍ക്കാരില്‍ ജോയിന്റ് ഡയറക്ടര്‍ ആയി വിരമിച്ച പരേതനായ പുത്തന്‍മഠം വെങ്കിടസുബ്രഹ്‌മണ്യ അയ്യര്‍. അമ്മ സരോജിനി അമ്മാള്‍. സ്‌കൂള്‍ വിദ്യാഭ്യാസം തൃക്കാരിയൂരും തിരുവനന്തപുരത്തും. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലൂടെ കേരള സര്‍വ്വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദം. വിദ്യാഭ്യാസത്തിനുശേഷം, 1987-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി നിയമിതനായി. ബാങ്ക് ഉദ്യോഗത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ശാഖകളില്‍ തുടര്‍ന്ന് നിയമിതനായി. ബാങ്കിന്റെ ഹൗസ് മാഗസിന്‍ ആയ ‘മൈത്രി’യില്‍ ഇടയ്ക്കിടക്ക് ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. ഒന്നു രണ്ടു തവണ ചെറുകഥാമത്സരത്തില്‍ സമ്മാനാര്‍ഹനായി.
2020-ല്‍ ബാങ്കുകാരുടെ കൂട്ടായ്മയില്‍ പ്രസിദ്ധീകരിച്ച ‘കമ്മട്ടം’ എന്ന പുസ്തകത്തില്‍ ഒരു കഥയിലൂടെ പങ്കുചേര്‍ന്നു. പിന്നീട് ബെന്ന ചേന്ദമങ്ങലൂരിന്റെ ഉദ്യമത്തില്‍ ഇറങ്ങിയ ‘കഥാശ്വാസം’ പതിപ്പുകളിലും. പലകാലങ്ങളിലായി എഴുതിയ 12 കഥകളുടെ സാമാഹാരം ‘ദേവുമ്മ’യിലൂടെ 2023-ല്‍. ‘മുരുകന്റെ രാത്രി യാത്രകള്‍’ 11 പുതിയ കഥകളുടെ സമാഹാരം.
വായന, സംഗീതം, ക്രിക്കറ്റ് എന്നിവയില്‍ താല്പര്യം. ഭാര്യ ഉമ, വൈക്കം സ്വദേശിനി. രണ്ടു ആണ്‍ മക്കള്‍- കാര്‍ത്തിക്, വിജയ്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ലോക്കല്‍ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു.

Address:
7 C, Vinayaka Apartments,
Eroor South, Thripunithura 682 306
Mobile: 9446076306
E mail: viswanathansbt@gmail.com

 

Showing all 2 results