Brand
K V Mohan Kumar
കെ.വി. മോഹന്‍കുമാര്‍ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തെക്ക് സ്വദേശി. പന്ത്രണ്ട് വര്‍ഷം പത്രപ്രവര്‍ത്തകനായിരുന്നു. തുടര്‍ന്ന് സിവില്‍ സര്‍വ്വീസില്‍. ഇപ്പോള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അദ്ധ്യക്ഷന്‍. 'ഉഷ്ണരാശി' എന്ന നോവല്‍ 2018-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കാരൂര്‍ കഥാപുരസ്‌കാരം, കെ. സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, പ്രഥമ ഒ.വി. വിജയന്‍ ഖസാക്ക് നോവല്‍ അവാര്‍ഡ്, മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ ഫൗണ്ടേഷന്‍ നോവല്‍ അവാര്‍ഡ്, ഫൊക്കാന സാഹിത്യപുരസ്‌കാരം, തോപ്പില്‍ രവി അവാര്‍ഡ്, ഐമ അക്ഷരമുദ്ര പുരസ്‌കരം, ഡോ. കെ.എം. തരകന്‍ സുവര്‍ണരേഖ നോവല്‍ പുരസ്‌കാരം, തിക്കുറിശി ഫൗണ്ടേഷന്‍ പുരസ്‌കാരം, പ്ലാവില സാഹിത്യ പുരസ്‌കാരം, സഹൃദയവേദി സാഹിത്യപുരസ്‌കാരം, പി.എന്‍. പണിക്കര്‍ സ്മാരക അവാര്‍ഡ്, അങ്കണം ഷംസുദ്ദീന്‍ സ്മൃതി നോവല്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ വിവിധ കൃതികള്‍ക്ക് ലഭിച്ചു. കേശു, മഴനീര്‍ത്തുള്ളികള്‍, ക്ലിന്റ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. രാജലക്ഷ്മിയാണ് ജീവിത സഹയാത്രിക. മക്കള്‍: ലക്ഷ്മി, ആര്യ.കൃതികള്‍:
ശ്രാദ്ധശേഷം, ഹേരാമാ, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, പ്രണയത്തിന്റെ മൂന്നാംകണ്ണ്, ഉഷ്ണരാശി, എടലാക്കുടി പ്രണയരേഖകള്‍ (നോവലുകള്‍) അലിഗയിലെ കലാപം (നോവലൈറ്റ്), അകം കാഴ്ചകള്‍, ക്‌നാവല്ലയിലെ കുതിരകള്‍, അളിവേണി എന്ത് ചെയ്‌വൂ!, ഭൂമിയുടെ അനുപാതം, ആസന്നമരണന്‍, പുഴയുടെ നിറം ഇരുള്‍ നീലിമ, എന്റെ ഗ്രാമകഥകള്‍, കരപ്പുറം കഥകള്‍, രണ്ടു പശുക്കച്ചവടക്കാര്‍ (കഥാ സമാഹാരം), ദേവരതി, മസൂറി സ്‌കെച്ചുകള്‍ (യാത്രാനുഭവം), ജീവന്റെ അവസാനത്തെ ഇല, റൊമീല ഒരോര്‍മ്മചിത്രം (ഓര്‍മ), മനസ്സ് നീ, ആകാശവും നീ (ലേഖനങ്ങള്‍), മീനുക്കുട്ടി കണ്ട ലോകം, അപ്പൂപ്പന്‍മരവും ആകാശപ്പൂക്കളും, കുഞ്ഞനുറുമ്പും മാടപ്രാവും, അമ്മുവും മാന്ത്രികപേടകവും (ബാലസാഹിത്യം), ജാരവൃക്ഷത്തിന്റെ തണല്‍ (നോവല്‍ സമാഹാരം).വിലാസം : സോപാനം, നവമി ഗാര്‍ഡന്‍സ്,
ശ്രീകാര്യം പി.ഒ. തിരുവനന്തപുരം - 17
Reviews
There are no reviews yet.