BASKARVILKKARUDE VETTANAYA

120.00

ബാസ്‌കര്‍വില്‍കാരുടെ വേട്ടനായ
(നോവല്‍)

സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍

പേജ്:

ലോകത്തിലെ ആദ്യ കുറ്റാന്വേഷണ പരമ്പരയായ ഷെര്‍ലക് ഹോംസ് കഥകളിലെഏറ്റവും പ്രശസ്തമായ ഡിറ്റക്ടീവ് നോവലാണ് ‘ബാസ്‌കര്‍വില്‍കാരുടെ വേട്ടനായ’ അന്ധവിശ്വാസത്തിന്റെ മറവില്‍ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച പൈശാചികതുല്യനായ ഒരു ഭീകരവേട്ടനായയുടെയും അതിന്റെ ക്രൂരനായ ഉപജ്ഞാതാവിന്റെയും തനിനിറം വെളിപ്പെടുത്തുന്ന ഉദ്വേഗജനകമായ കഥ. ശ്വാസം പിടിച്ച് ഉള്‍ക്കിടിലത്തോടെയല്ലാതെ ഈ നോവല്‍ വായിച്ചവസാനിപ്പിക്കാനാവില്ല. ശാസ്ത്രീയബോധത്തോടെയും യുക്തിചിന്തയോടെയും കുറ്റാന്വേഷണം എങ്ങനെ നടത്താമെന്ന് ഈ അപസര്‍പ്പകനോവല്‍ കാണിച്ചുതരുന്നു.

 

120.00

Add to cart
Buy Now
Brand

Brand

Arthur Conan Doyle

സര്‍ ആര്‍തര്‍ ഇഗ്‌നേഷ്യസ് കോനന്‍ ഡോയല്‍, (22 മേയ് 1859-7 ജുലൈ 1930) വിഖ്യാതമായ ഷെര്‍ലക് ഹോംസ് ഡിറ്റക്റ്റീവ് കഥകള്‍ എഴുതിയ ഒരു സ്‌കോട്ടിഷ് എഴുത്തുകാരനാണ്. ഹോംസ് കഥകള്‍ ക്രൈം ഫിക്ഷന്‍ ഫീല്‍ഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കഥകള്‍, ചരിത്ര നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍, ഫിക്ഷനിതര കൃതികള്‍ എന്നിങ്ങനെ വളരെയധികം മേഖലകളില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം ഒരു ഭിഷഗ്വരന്‍ കൂടി ആയിരുന്നു. ജീവിതം 22 മേയ് 1859 ന്‍ ചാര്‍ലീസ് അല്‍ട്ടമൊന്റ് ഡോയല്‍ എന്ന ഇഗ്ലീഷുകാരനും മേരി ഫോളി എന്ന ഐറിഷ്‌കാരിക്കും സ്‌കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗ് എന്ന സഥലത്ത് അര്‍തര്‍ കോനന്‍ ഡോയല്‍ ജനിച്ചു. കോനന്‍ ഡോയലിന്റെ പിതാവ് ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നു. എട്ടാം വയസ്സില്‍ കോനന്‍ ഡോയല്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. പിന്നെ അദ്ദേഹം Stonyhurst College ല്‍ അയക്കപ്പെട്ടു. പക്ഷെ 1875-ല്‍ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി. എഡിന്‍ ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ 1876 മുതല്‍ 1881 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തിന് പഠിച്ചു. ഇക്കാലയളവില്‍ അദ്ദേഹം എഴുതാന്‍ ആരംഭിച്ചിരുന്നു.. അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ Chambers's Edinburgh Journal ല്‍ പ്രത്യക്ഷപ്പെട്ടൂ. അപ്പോള്‍ അദ്ദേഹത്തിന് 20 വയസ്സ് പോലും അയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ യൂനിവേഴ്‌സിറ്റി അദ്ധ്യായനകാലം കഴിഞ്ഞതിന് ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കന്‍ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലില്‍ ഒരു കപ്പല്‍ ഡോകടര്‍ ആയി സേവനം അനുഷ്ടിച്ചു. 1885 ല്‍ tabes dorsalis എന്ന വിഷയത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടി. സംഭാവനകള്‍ 'ദ വൈറ്റ് കമ്പനി' തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചു. അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെര്‍ലക് ഹോംസ് കഥകളാണ് . 'ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം' (ആറു വാല്യങ്ങളില്‍) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെര്‍ലക് ഹോംസ് പുസ്തകങ്ങള്‍ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനന്‍ ഡോയല്‍ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്-ഫുട്‌ബോള്‍ ടീമുകളില്‍ പ്രമുഖാംഗമായിരുന്നു. 1911ല്‍ നടന്ന പ്രിന്‍സ് ഹെന്റി മോട്ടോര്‍ ഓട്ടമത്സരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാര്‍ഡ് കളിക്കാരനുമായിരുന്നു ഡോയല്‍. എന്നിരുന്നാലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഷെര്‍ലക് ഹോംസ് കഥകള്‍ തന്നെ എന്നതില്‍ സംശയമില്ല. പണത്തിനാവശ്യം വന്ന കാലഘട്ടത്തില്‍ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെര്‍ലക് ഹോംസ് കൃതികള്‍ എഴുതിത്തുടങ്ങി. അതില്‍പ്പിന്നെ അദ്ദേഹത്തിന്‍¬ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887-ലെ ക്രിസ്തുമസ് സുവനീറില്‍ പ്രസിദ്ധീകരിച്ച ചുവപ്പില്‍ ഒരു പഠനം(A study in Scarlet) എന്ന കഥയിലാണ് ഷെര്‍ലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ 221 നമ്പര്‍ വീട് ഹോംസിന്റെ വാസസ്ഥലമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കൃതികള്‍ പ്രശസ്തിയുടെ ഉന്നതിയില്‍നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്റെ മറ്റ് കൃതികള്‍ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെര്‍ലക് ഹോംസ് എന്ന കുറ്റാന്വേഷകന്‍ നോവലില്‍ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിര്‍ത്താന്‍ ആരാധകര്‍ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യര്‍ഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോള്‍ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനര്‍ജ്ജീവിപ്പിക്കെണ്ടീ വന്നു.4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെര്‍ലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്. ഷെര്‍ലക് ഹോംസ് കൃതികള്‍ നോവലുകള്‍ ചുവപ്പില്‍ ഒരു പഠനം(A study in Scarlet)-1887 നാല്‍വര്‍ ചിഹ്നം(The Sign Of Four)-1890 ബസ്‌കര്‍വില്‍സിലെ വേട്ടനായ(The hound of Baskervills)-1902 ഭീതിയുടെ താഴ്വര(Valley Of Fear)-1915 കഥാസമാഹാരങ്ങള്‍ (Adventures of Sherlock Holmes)-1882 (The memories of Sherlock Holmes)-1894 കുറ്റാന്വേഷകന്റെ തിരിച്ചുവരവ്(The return of Sherlock Holmes)-1905 (The last bow)-1917 ഒരു കുറ്റാന്വേഷകന്റെ കേസ് ഡയറി(The case book of Sherlock Holmes)-1927 മരണം 1930 ജുലെ 7 ന് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെര്‍ലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു. ഷെര്‍ലക് ഹോംസ് ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്നു കരുതി പലരും ഇന്നും അദ്ദേഹത്തിന്റെ വിലാസത്തിലും, കൃതിയിലുള്ള ഹോംസിന്റെ വിലാസത്തിലും കത്തുകളയക്കാറുണ്ടത്രേ. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ചെറിയ കവല മുഴുവന്‍ ഹോംസിന്റെ ഓര്‍മ്മക്കായി കഥകളില്‍ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. പല സാഹിത്യകാരന്മാരും പ്രശസ്തരാണെങ്കിലും, തന്റെ കഥാപാത്രംവഴി ഇത്രയും പ്രശസ്തരാകുന്നവര്‍ വിരളമാണ്. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ചപോലുള്ള ആനുകൂല്യങ്ങളും പ്രശസ്തിയും കിട്ടിയിട്ടില്ല എന്നുതന്നെ പറയാം  
Reviews (0)

Reviews

There are no reviews yet.

Be the first to review “BASKARVILKKARUDE VETTANAYA”
Review now to get coupon!

Your email address will not be published. Required fields are marked *