ചക്രവാളത്തിനുമപ്പുറം
(കവിതകള്‍)
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
വിവര്‍ത്തനം
ആയിഷത്ത് ഫസ്‌ന
സുആദ് മുഹമ്മദ് സ്വബാഹ് എഴുതിയ ഹൃദയ സ്പര്‍ശിയായ അറബി കവിതകളെയാണ് സ്വന്തം ഭാഷയായ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഓരോ കവിതകളും തന്റെ ലളിതവും സമഗ്രവുമായ പരിഭാഷകളിലൂടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. മൊഴിമാറ്റം ചെയ്തതിനു ശേഷവും രചനയില്‍ കവിത അവശേഷിക്കുന്നുണ്ടെങ്കില്‍ അതു പരിഭാഷകയുടെ കൂടി കാവ്യഹൃദയത്തിന്റെ പ്രതിഫലനമാണ്. ഇവിടെയാണ് ആയിഷത്ത് ഫസ്നയുടെ പുസ്തകം വേറിട്ടു നില്‍ക്കുന്നത്. അറബിഭാഷയിലെ നൈപുണ്യവും, ചരിത്രബോ ധവും സാഹിത്യാഭിരുചിയും ഒത്തുചേര്‍ന്നതിനാ ലാകണം മൊഴിമാറ്റങ്ങള്‍ക്ക് സംവേദനക്ഷമത കൂടുതലാണ്. ഒരു കവിതയും അതിന്റെ തനതു രൂപത്തില്‍ മൊഴിമാറ്റാനാവില്ലെന്ന് ആയിഷത്ത് ഫസ്ന ഉറച്ചു വിശ്വസിക്കുന്നു. വരികള്‍ മനസ്സിലേ ക്ക് ആവാഹിച്ച് തന്റേതായരീതിയില്‍ പകര്‍ത്താ നേ കഴിയൂ. അതാണ് ആയിഷത്ത് ഫസ്‌ന ഇവിടെ നിര്‍വ്വഹിക്കുന്നത്.
ഷാഫി വേളം
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.