E.AHMMED MAHANEEYAM  ORU KALAM

150.00

Book : E.AHMMED MAHANEEYAM  ORU KALAM
Author: Navas punoor
Category : Biography
ISBN : 9788188027408
Binding : Normal
Publishing Date :   2020
Publisher : Lipi Publications
Edition : 1
Number of pages : 128
Language : Malayalam

150.00

Add to cart
Buy Now

ഇ.അഹമ്മദ്  മഹനീയം ഒരു കാലം : – നവാസ് പൂനൂർ 

കേരളത്തിന്‍റെ  രാഷ്ട്രീയഭൂമികയിൽ നിന്ന് വിശ്വവിഹായസ്സിലേക്ക് പടർന്നുപന്തലിച്ച ഒരു മഹാവൃക്ഷമാണ് ഇ.അഹമ്മദ്.  വി.കെ കൃഷ്ണമേനോന്  ശേഷം വിശ്വപൗരൻ എന്ന് മലയാളിക്ക് അഭിമാനപൂർവ്വം വിശേഷിപ്പിക്കാവുന്ന അപൂർവ്വ വ്യക്തിത്വം . ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു ഇ. അഹമ്മദ് . ബഹുമുഖ പ്രതിഭയായ ഇ.ആഹ്മെദ് സാഹിബിന്‍റെ  മഹനീയമായ ജീവിതം വാക്കുകളിൽ വരച്ചിടുകയാണ് നവാസ് പൂനൂർ . അക്ഷരങ്ങളിൽ പടർത്തുയർത്തിയ ജീവിതസൗധമാണ് ഈ മഹദ് ഗ്രന്ഥം . വൈവിധ്യമാർന്ന ആ കർമ്മപഥങ്ങളെ മികച്ച കരവിരുതോടെ ഒരു ചിമിഴിലെന്നോണം ജീവചരിത്രകാരൻ ഈ കൃതിയിൽ ആലേഖനം ചെയ്തിരിക്കുന്നു . ലോകമെമ്പാടുമുള്ള  പ്രവാസി ഇന്ത്യക്കാർക്ക് അദ്ദേഹം നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ മാത്രം മതിയാകും അദ്ദേഹത്തിന്‍റെ  നാമധേയം ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കാൻ പൊതുസ്മൂഹത്തിന് വേണ്ടി സമർപ്പിത ജീവിതം നയിച്ച്  മാനവതയുടെ ഹൃദയാകാശത്തിൽ നക്ഷത്ര ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ഈ അഹമ്മദ് സാഹിബിന്‍റെ  ജീവചരിത്രഗ്രന്ഥം ഏതൊരു മലയാളിക്കും ഒരു മുതൽക്കൂട്ടാണ് … 

Brand

NAVAS POONOOR

നവാസ് പൂനൂര്‍ ജനനം: 1954 ഒക്‌ടോബര്‍ 6. പിതാവ്: ടി. അബ്ദുല്‍മജീദ് (റിട്ട. ജഡ്ജ്). മാതാവ്: പി.സി. കുട്ടിബി മജീദ്. ഭാര്യ: സി.ടി. ഖമറുന്നിസ. മകള്‍: നൈസി നവാസ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ക്ലീന്‍ ആന്റ് ഹൈജിന്‍ സെന്റര്‍, കോഴിക്കോട്) മരുമകന്‍: യാസീന്‍ ഹസന്‍ (മാനേജിംഗ് ഡയറക്ടര്‍ ആന്റ് സി.ഇ.ഒ., ക്ലീന്‍ ആന്റ് ഹൈ ജിന്‍ സെന്റര്‍, ദുബൈ). പേരക്കുട്ടികള്‍: റസീന്‍ ഹസന്‍, റനീം ഹസന്‍, റൈസ യാസീന്‍, റൈന യാസീന്‍. വിദ്യാഭ്യാസം: പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍, കണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂള്‍, ഫാറൂഖ് കോളേജ്. വഹിച്ച സ്ഥാനങ്ങള്‍: പ്രസിഡണ്ട്-കാലിക്കറ്റ് പ്രസ് ക്ലബ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി-പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി, ജനറല്‍ സെക്രട്ടറി-ജില്ലാ മുസ്‌ലിം യൂത്ത് ലീഗ്, അംഗം: നെഹ്‌റു യുവക്‌കേന്ദ്ര, മലയാളം ബുക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഉപദേശകസമിതി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി, അക്രഡിറ്റേഷന്‍ കമ്മിറ്റി. 1976-ല്‍ ചന്ദ്രിക സഹപത്രാധിപര്‍, 1986-ല്‍ ചന്ദ്രിക ചീഫ് സബ് എഡിറ്റര്‍, 1996-ല്‍ മഹിളാ ചന്ദ്രിക എഡിറ്റര്‍, 2004-ല്‍ ചന്ദ്രിക അസിസ്റ്റന്റ് എഡിറ്റര്‍, 2005-ല്‍ ചന്ദ്രിക പീരിയോഡിക്കല്‍സ് എഡിറ്റര്‍. 2010 ചന്ദ്രിക എഡിറ്റര്‍. 2014 സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍. പുസ്തകങ്ങള്‍: സി.എച്ചിന്റെ കഥ, മമ്മൂട്ടി നക്ഷത്രങ്ങളുടെ രാജകുമാരന്‍, പ്രശസ്തരുടെ പ്രണയങ്ങള്‍. കാലം കാലൊച്ച കേള്‍പ്പിക്കുന്നു, ചിരിക്കൂട്ട്, ഫലിത രസായനം, ഒരേഒരു പ്രേംനസീര്‍, എന്റെ ജീവിതയാത്ര. പുരസ്‌കാരങ്ങള്‍: ഭാഷാ സമന്വയവേദി അഭയദേവ് പുരസ്‌കാരം, ഷാര്‍ജ കലാ അവാര്‍ഡ്, ഇമൊയ്തു മൗലവി അവാര്‍ഡ്, അക്ഷരം അവാര്‍ഡ്, റോട്ടറി ക്ലബ്ബ് എക്‌സലന്‍സ് അവാര്‍ഡ്, കോയമ്പത്തൂര്‍ സി.എച്ച്. അവാര്‍ഡ്, എബ്രഹാം ലിങ്കണ്‍ അവാര്‍ഡ്. വിലാസം: നിലാവ് കൊട്ടാരം റോഡ് കോഴിക്കോട് - 6 ഫോണ്‍: 9400971989

Reviews

There are no reviews yet.

Be the first to review “E.AHMMED MAHANEEYAM  ORU KALAM”
Review now to get coupon!

Your email address will not be published. Required fields are marked *