Francis Marpappa Snehathinte Prakashagopuram (Biography of Francis Marpappa) by Fr. Biju P. Thomas

Original price was: ₹300.00.Current price is: ₹250.00.

Book : Francis Marpappa Snehathinte Prakashagopuram (Biography of Francis Marpappa)
Author: Fr. Biju P. Thomas
Category :  Biography
ISBN : 978-93-6167-841-7
Binding : Normal
Publishing Date : 2025
Publisher : Lipi Publications
Edition : 1
Number of pages : 176
Language : Malayalam 

Francis Marpappa Snehathinte Prakashagopuram (Biography of Francis Marpappa) by Fr. Biju P. Thomas

Original price was: ₹300.00.Current price is: ₹250.00.

Add to cart
Buy Now

ഫ്രാന്‍സിസ് മാര്‍പ്പാപ്പ
സ്‌നേഹത്തിന്റെ പ്രകാശഗോപുരം
(ജീവചരിത്രം)
ഫാ. ബിജു. പി. തോമസ്

‘ഈനൂറ്റാണ്ടില്‍ ഇത്രയധികം ജനഹൃദയങ്ങളെ സ്വാധീ നിച്ച മറ്റൊരു നേതാവില്ല. കാരുണ്യത്തിന് മാര്‍പ്പാപ്പ നല്‍കിയ പ്രാധാന്യം മാനവികതയ്ക്ക് നവോന്മേഷം പകര്‍ന്നു.”

-ഡോ. സിദ്ദിഖ് അഹമ്മദ്

”സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ മന സ്സിലാക്കുവാന്‍ ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്ത അസാധാരണ ജീവിതത്തിന്നുടമയായിരുന്നു ഫ്രാന്‍സിസ്മാര്‍പ്പാപ്പ. സാധാരണക്കാരന്റെ മാര്‍പ്പാപ്പ യായിരുന്നു. ഒരത്യപൂര്‍വ്വ ഗ്രന്ഥമാണ് സ്‌നേഹത്തിന്റെ പ്രകാശഗോപുരം.’

-സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

‘വിനീതനും ദരിദ്രനും ക്രൂശിതനുമായ യേശു ക്രിസ്തു വിന്റെ ശിഷ്യത്വം എന്ന ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തെ ഫ്രാന്‍സിസ്മാര്‍പാപ്പതന്റെ ജീവിതത്തില്‍ഉള്‍ക്കൊണ്ട് തന്റെ ജീവിതത്തെ ധന്യമാക്കി.”

-ജസ്റ്റിസ് കുര്യന്‍ ജോസഫ്

”മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ ജീവിതവും വിനയാന്വിത മായ പെരുമാറ്റവും-നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ചരിത്രത്തില്‍ നിലനില്‍ക്കും. പ്രൗഢമാണീ ജീവചരിത്ര ഗ്രന്ഥം.”

-ഡോ. പോള്‍ മണലില്‍

 

അവതാരിക
ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് 
തൃതീയന്‍ കാതോലിക്ക ബാവ 
ക്രിസ്തുഭാവം അണിഞ്ഞ സഭാപിതാവ് 
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തെ ആസ്പദമാക്കി ഫാ. ബിജു പി. തോമസ് രചിച്ച ‘സ്‌നേഹത്തിന്റെ പ്രകാശഗോപുരം’ എന്ന പുസ്തകത്തിന് അവതാരിക  എഴുതുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യഭാഗം സ്വജീവിതവിശുദ്ധി കൊണ്ട് അടയാളപ്പെടുത്തിയ ശേഷമാണ് ഫ്രാന്‍സിസ് പാപ്പ എന്ന പുണ്യാത്മാവ് നിത്യതയുടെ തീരം തേടി കടന്നു പോയത്. മുറിവേറ്റു പിടയുന്ന ഭൂമിക്കു വേണ്ടിയും ആശയറ്റലയുന്ന മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ഭാവിക്കു വേണ്ടിയുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ ധീരോദാത്ത കര്‍മങ്ങള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുമെന്നതിന് സംശയം ഇല്ല. 
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇതിഹാസ സമാനമായ ജീവിതത്തെ സ്മരിക്കുന്ന വേളകളിലെല്ലാം വിസ്മയഭാവമാണെന്റെയുള്ളില്‍ വിരിയുന്നത്. മാര്‍പാപ്പയുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ആഴമായ ആത്മീയതയുടെ തിരയിളക്കം കാണുന്നുണ്ട്. ആഗോള കത്തോലിക്ക സഭയുടെ മേലധ്യക്ഷനും റോമിലെ മെത്രാനുമായി ഉയര്‍ത്തപ്പെട്ട ശേഷവും മാര്‍പാപ്പയുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മര്‍ദ്ദിതരുടെയും ആലംബഹീനരുടെയും ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജീവിതപ്രശ്‌നങ്ങള്‍ സശ്രദ്ധം കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്നത് മാര്‍പാപ്പയെ ലോകനേതാക്കള്‍ക്കിടയില്‍ ഏറെ വ്യത്യസ്തനാക്കുന്നു. 
വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പയുടെ അഭിപ്രായങ്ങള്‍ അറിയുവാന്‍ ലോകം ആകാംക്ഷയോടെ കാതോര്‍ത്തിരുന്നു. ജനഹൃദയം കവര്‍ന്നെടുത്ത, ജനങ്ങളുടെ പിതാവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്പന്ദിക്കുന്ന അനേകം ഓര്‍മകളും അനുഭവങ്ങളും അവശേഷിപ്പിച്ചാണ് ആ യുഗപുരുഷന്‍ കാഴ്ചയ്ക്കപ്പുറം മറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ മരിച്ചോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നും മറിച്ച് അദ്ദേഹം അമര്‍ത്യതയെ ആശ്ലേഷിച്ചുവെന്ന് കാവ്യാത്മകമായി പറയുവാനുമാണ് എനിക്കിഷ്ടം. ഒരു ദശാബ്ദത്തിലധികം അതിശക്തമായ വിശുദ്ധ പത്രൊസിന്റെ സിംഹാസനത്തിലിരുന്ന് ഭരണം നിര്‍വഹിച്ചതിനാലല്ല; മതത്തിന്റെയും സഭയുടെയും അതിര്‍ത്തികള്‍ ഭേദിച്ച് ജനഹൃദയങ്ങളില്‍ മാര്‍പാപ്പ വാസമുറപ്പിച്ചതിനാലാണത്. ചുരുക്കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തുല്യം ഫ്രാന്‍സിസ് മാര്‍പാപ്പ മാത്രം. 
രണ്ടു തവണ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, മാര്‍പാപ്പയുടെ വ്യക്തിമാഹാത്മ്യത്തിലേക്ക് വെളിച്ചം വീശുന്ന ഏതാനും കാര്യങ്ങള്‍ ഇവിടെ കുറിച്ചു കൊള്ളട്ടെ. 
ഏകദേശം ഒരു മാസം റോമിലുണ്ടായിരുന്ന 2016 ജൂലൈയിലാണ് ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. എന്റെ ഗവേഷണ പഠനത്തിന്റെ ഭാഗമായി 1979 മുതല്‍ 1984 വരെ അഞ്ചു വര്‍ഷങ്ങള്‍ വേദശാസ്ത്രപഠനം പൂര്‍ത്തിയാക്കിയത് റോമിലായിരുന്നു. അക്കാലത്തെ ഓര്‍മകള്‍ പുതുക്കുന്ന ഒരു സന്ദര്‍ശനമായിരുന്നു 2016ല്‍ നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലേക്ക് യാത്രയായപ്പോള്‍, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ എന്റെ പഠനകാലത്ത് സന്ദര്‍ശിച്ച കാര്യം സ്മൃതിപഥത്തിലെത്തി. 
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്ക ബാവ തിരുമേനി, നിയുക്ത കാതോലിക്ക മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി (പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ), ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി എന്നിവരോടൊപ്പമായിരുന്നു ഡെലിഗേഷന്‍ അംഗമെന്ന നിലയിലെ അന്നത്തെ സന്ദര്‍ശനം. 
ഗവേഷണ പഠനത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് 2016ല്‍ ഒരു മാസം റോമില്‍ താമസിച്ചത്. അന്ന് ഒരു ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഏതാനും മിനിറ്റുകള്‍ ഞങ്ങള്‍ സംഭാഷണം നടത്തി. അഞ്ചു വര്‍ഷം ഇറ്റലിയില്‍ പഠനസംബന്ധമായി താമസിച്ചിരുന്നതിനാല്‍ ഇറ്റാലിയന്‍ ഭാഷ ഏറക്കുറെ വശമായിരുന്നതിനാല്‍ ഇറ്റാലിയന്‍ ഭാഷയിലാണ് മാര്‍പാപ്പയോട് സംസാരിച്ചത്. അത് മാര്‍പാപ്പയ്ക്ക് വലിയ സന്തോഷമായിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രമായിരുന്നു സംഭാഷണമെങ്കിലും വളരെഹൃദ്യമായിരുന്നു മാര്‍പാപ്പയുടെ ഇടപെടല്‍. 
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക ആയതിനു ശേഷം 2023ല്‍ ആയിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. അതൊരു സവിശേഷമായ അനുഭവം തന്നെയായിരുന്നു. റോമിലെ സഭ ഒന്നാം നൂറ്റാണ്ട് മുതലുള്ള അതിപുരാതനമായ സഭയാണ്. ഏകദേശം 240 കര്‍ദ്ദിനാള്‍മാരും 5000ല്‍പ്പരം മെത്രാന്മാരും 130 കോടി ജനസംഖ്യയുമുള്ള സഭയാണ്. പാരമ്പര്യം കൊണ്ടും ജനസംഖ്യ കൊണ്ടും ബൃഹത്തായ കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു വന്ന് മലങ്കരസഭയുടെ മേലധ്യക്ഷനെ സ്വീകരിക്കുകയും ആശ്ലേഷിക്കുകയും സഭാതലവനെന്ന നിലയില്‍ സമാനമായി അംഗീകരിക്കുകയും ചെയ്തത് മലങ്കരസഭയ്ക്കു ലഭിച്ച മഹത്തായ അംഗീകാരമായിട്ടാണ് അനുഭവപ്പെട്ടത്. അന്നും ഞങ്ങള്‍ ഇറ്റാലിയന്‍ ഭാഷയില്‍ തന്നെ സംസാരിച്ചത് മാര്‍പാപ്പയ്ക്കും കൂടെയുള്ളവര്‍ക്കും വളരെ സന്തോഷമായി. പരസ്പരം തുറന്നു സംസാരിക്കാന്‍ ലഭിച്ച അസുലഭ സന്ദര്‍ഭമായിരുന്നത്. തുടര്‍ന്നു ഞങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടി. ഞങ്ങള്‍ രണ്ടു പേരും ഒരു പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു നിന്നത്. പ്രാര്‍ത്ഥന ആരംഭിക്കാനായി എന്നെ നിയോഗിച്ചു. യഥാര്‍ത്ഥത്തില്‍ മാര്‍പാപ്പ എന്നെ സര്‍വ്വാത്മനാ നിര്‍ബന്ധിക്കുകയായിരുന്നു. ആശീര്‍വാദ സമയത്തും പ്രഥമ ആശീര്‍വാദം നിര്‍വഹിക്കുവാന്‍ എന്നെ നിയോഗിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ച മഹത്തായ അംഗീകാരമായിട്ട് അതിനെയും കാണുന്നു. 
2023ലെ സന്ദര്‍ശന വേളയില്‍ അത്യപൂര്‍വ്വമായ ഒരു അവസരം ലഭിച്ചത് ഇപ്പോള്‍ ഓര്‍ക്കുകയാണ്. അന്നൊരു ഞായറാഴ്ചയായിരുന്നു. ക്രൈസ്തവസഭയുടെ രണ്ടാം ശില്പിയെന്നറിയപ്പെടുന്ന വിശുദ്ധനായ പൗലൊസ് ശ്ലീഹയുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അവസരം അന്നു ലഭിച്ചു. അതൊരു മഹാഭാഗ്യമായാണ് ഇന്നും കരുതുന്നത്. ഇനി വരുമ്പോള്‍ പത്രൊസ് ശ്ലീഹയുടെ കബര്‍ സ്ഥിതി ചെയ്യുന്നിടത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അവസരം തയ്യാറാക്കാമെന്ന വാഗ്ദാനവും മാര്‍പാപ്പ നല്‍കി. മറ്റ് സഭകളോടുള്ള മാര്‍പാപ്പയുടെ വിശാല മന:സ്ഥിതിയാണ് ഇതൊക്കെ കാട്ടുന്നത്. മൂന്നു ദിവസങ്ങളാണ് ഞങ്ങള്‍ റോമില്‍ ഉണ്ടായിരുന്നത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം റഷ്യയില്‍ നിന്ന് റോമില്‍ എത്തിയ ഞങ്ങള്‍ക്കു തിരികെ നാട്ടിലേക്കാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. അതിനാല്‍, റോമില്‍ വളരെ തിരക്കിട്ട പരിപാടികളായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. 
കേരളത്തിലേക്കു യാത്രയാകുന്ന ദിവസം ഉച്ചഭക്ഷണം കഴിക്കുവാനായി ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ ഭക്ഷണശാലയില്‍ എത്തി. മാര്‍പാപ്പ താമസിക്കുന്ന കോണ്‍വന്റ് ഹൗസിലെ മെസ്സിലാണ് ഞങ്ങള്‍ക്കും ഭക്ഷണമൊരുക്കിയിരുന്നത്. ഞങ്ങളോടൊപ്പമിരുന്നു മാര്‍പാപ്പയും ഭക്ഷണം കഴിച്ചു. ഔദ്യോഗികതയുടെ യാതൊരു കലര്‍പ്പുമില്ലാത്ത സംഭാഷണവും ഇടപെടലുകളും ആരുടെയും ഹൃദയം തരളിതമാക്കുന്നതായിരുന്നു. 
മറ്റ് ചില അവസരങ്ങളില്‍ വേറൊരു മേശയില്‍ വന്നിരുന്ന് അധികാരഗര്‍വ് കാട്ടാതെ ഭക്ഷണം കഴിച്ചു പോകുന്നത് കാണാമായിരുന്നു. 
കര്‍ദ്ദിനാള്‍മാരുടെ ചുമതലയിലും എക്യുമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വകയായും സ്വീകരണങ്ങള്‍ ഒരുക്കിയിരുന്ന മാര്‍പാപ്പ, സമ്മാനമായി എനിക്ക് നല്‍കിയത് മനോഹരമായ കൊത്തുപണികള്‍ ചെയ്ത അതിമനോഹരമായ ഒരു കാസായാണ്. ആ മനോഹരമായ കാസ നല്‍കിക്കൊണ്ട് മാര്‍പാപ്പ പറഞ്ഞു: ‘നമ്മള്‍ ഇതു പോലൊരു കാസയില്‍ നിന്നു വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു, ഇരുസഭകളും പൂര്‍ണമായും കമ്മ്യൂണിയനുള്ള സാധ്യതയുണ്ടാകട്ടെ.’ ഭാവിയില്‍ വിശുദ്ധ കുര്‍ബാന സംസര്‍ഗമുണ്ടാവട്ടെയെന്നു പറഞ്ഞപ്പോള്‍ മാര്‍പാപ്പ എത്ര ദീര്‍ഘവീക്ഷണത്തോടു കൂടിയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നതെന്നതില്‍ എനിക്ക് വലിയ പ്രതീക്ഷ തോന്നി. മലങ്കരയില്‍ നിന്നു ഞങ്ങള്‍ കരുതിയിരുന്ന സമ്മാനങ്ങള്‍ മാര്‍പാപ്പയ്ക്കു കൈമാറി. 
കത്തോലിക്ക സഭയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നടത്തുന്ന ചര്‍ച്ചകളുടെ കാര്യങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍ക്കുകയാണ്. 1971 മുതല്‍ 1977 വരെ നമ്മുടെ സഭയും കത്തോലിക്ക സഭയും തമ്മില്‍ അനൗദ്യോഗികമായ അനേകം ചര്‍ച്ചകള്‍ നടന്നിരുന്നു. ക്രിസ്തുശാസ്ത്ര വിഷയത്തില്‍ ആയിരുന്നു ചര്‍ച്ചകളേറെയും. ബൈസന്റൈന്‍ സഭയുമായുള്ള ചര്‍ച്ചകള്‍ക്കു സമാനമായാണ് ഈ വിഷയത്തെയും കാണുന്നത്. ടെര്‍മിനലോളജിക്കല്‍ വ്യത്യാസമാണ് അനൈക്യത്തിനു പ്രധാന കാരണമെന്നതാണ് നിലപാട്. അനൗദ്യോഗിക ചര്‍ച്ചകളില്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഫാ. ഡോ. വി. സി. സാമുവല്‍, ഫാ. ഡോ. കെ. എം. ജോര്‍ജ് മുതലായവരാണ് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട്’പ്രോ ഓറിയന്റെ’ എന്ന സംഘടന വിയന്ന കേന്ദ്രീകൃതമായി സ്ഥാപിതമായി. 1984ല്‍ റോമിലെ പഠനം കഴിഞ്ഞു വരുമ്പോള്‍ അതിന്റെ ഭാഗമാവാന്‍ കഴിഞ്ഞ എനിക്ക് 2014 വരെ ഡയലോഗ് കമ്മിഷന്‍ അംഗമാവാനും കഴിഞ്ഞു. 
കഴിഞ്ഞ ഏകദേശം 40 വര്‍ഷങ്ങള്‍ കൊണ്ട് കത്തോലിക്ക സഭയുമായുള്ള ബന്ധത്തിന് വളരെയധികം പുരോഗതി പ്രാപിച്ചിട്ടുണ്ട്. 
2023ലെ ഞങ്ങളുടെ സന്ദര്‍ശനം മൂലം മാര്‍പാപ്പയുമായി ഒരു ഊഷ്മള ബന്ധം സ്ഥാപിക്കുവാന്‍ സാധിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതവും ദര്‍ശനവും ആഗോള ക്രൈസ്തവ സഭകള്‍ക്ക് ഒരു പുത്തനുണര്‍വും പ്രത്യാശയും സംജാതമാക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്. കാരുണ്യത്തിന് മാര്‍പാപ്പ നല്‍കിയ പ്രാധാന്യം മാനവികതയ്ക്കു നവ ചൈതന്യം പകരുന്നുണ്ട്. മാര്‍പാപ്പ കാരുണ്യത്തെ നിര്‍വചിച്ചത് വളരെ ലളിതമായിട്ടാണ്: ‘കരുണയാണ് മാനവികതയെ രക്ഷിക്കുന്നതിനുള്ള യഥാര്‍ത്ഥവും സത്യവുമായ ശക്തി. കരുണ കൊണ്ടു ലോകത്തെ പാപത്തില്‍ നിന്നും തിന്മയില്‍ നിന്നും രക്ഷിക്കുവാന്‍ സാധിക്കും.’ 
ലോകത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി മനുഷ്യന്‍ പരസ്പരം പുലര്‍ത്തേണ്ടതായ കരുണയെ, സ്‌നേഹശൂന്യതയുടെ വറുതിയില്‍പ്പെട്ട ലോകത്തിനു മുമ്പാകെ എത്ര മനോഹരമായാണ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. 
ക്രൈസ്തവ സഭകളുടെ നൂറ്റാണ്ടുകളായി അടഞ്ഞു മുറുകിപ്പോയ വാതായനങ്ങളെ, ചുറ്റും രൂപപ്പെട്ട സമ്മര്‍ദ്ദങ്ങളെ ശ്രദ്ധിക്കാതെ തുറന്നിടുവാന്‍ ധീരത കാട്ടിയ മഹാനുഭാവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാന്‍ ലോകം സാകൂതം കാതോര്‍ത്തിരുന്നു. എന്തെല്ലാം മാറ്റങ്ങള്‍ക്കാണ് മാര്‍പാപ്പ സഭയെയും ലോകത്തെയും സമ്പൂര്‍ണമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ മാധ്യമങ്ങള്‍ ‘മാറ്റങ്ങളുടെ മാര്‍പാപ്പ’ എന്നാണു വിശേഷിപ്പിച്ചത്. 
സഭാജീവിതത്തില്‍ ലളിതശൈലികളിലൂടെ മാര്‍പാപ്പ മനുഷ്യഹൃദയങ്ങളെ കീഴടക്കി. യേശുക്രിസ്തുവിന്റെയും അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെയും ദരിദ്രഭാവം തന്നില്‍ സ്വീകരിച്ച് അത്യപൂര്‍വ്വ മാതൃക സൃഷ്ടിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാജീവിതത്തിലെ സത്യസന്ധത ലോകത്തിനു ബോധ്യമായി. സാധാരണ ജനങ്ങളോടു ചേര്‍ന്നു നില്‍ക്കാന്‍ വെമ്പുന്ന ഒരു അസാധാരണ മനസ്സിനുടമയായിരുന്നു മാര്‍പാപ്പ. ദൈവത്തില്‍ നിന്നെന്ന പോലെ ജനങ്ങളില്‍ നിന്നും ശക്തി സ്വീകരിച്ചിരുന്നു. സാധാരണക്കാരുടെ താത്പര്യങ്ങളെ തിരിച്ചറിഞ്ഞ് അവരോടൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ, സാധാരണക്കാരന്റെ പാപ്പയായിരുന്നു. അത്യപൂര്‍വ്വ അദ്ഭുതപ്രതിഭാസമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 
അര്‍ജന്റീനയിലെ ബ്യൂനസ് ഐറസില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥന്റെ മകനായി ജനിച്ചു. സിരകളില്‍ ഫുട്‌ബോള്‍ ലഹരിയായി നുരഞ്ഞു പൊന്തി, കുറേക്കാലം കളിസ്ഥലങ്ങളില്‍ ബൗണ്‍സറായി ജോലി ചെയ്തു. പിന്നീട് ലാബ് ടെക്‌നീഷ്യനായി. അവസാനം വൈദികനായി, ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി, സാധുക്കളുടെ പാപ്പയായിത്തീര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംഘര്‍ഷഭരിതമായ ജീവിതത്തിലേക്കു വിനീതമായ ഒരു തീര്‍ത്ഥയാത്രയാണ് ഫാ. ബിജു പി. തോമസിന്റെ ഈ കൃതി.

Brand

Fr. Biju P. Thomas

ഫാ. ബിജു പി. തോമസ്1969 ജൂണ്‍ 18ന് പുതുപ്പറമ്പില്‍ പി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി ജനിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും. കോട്ടയം പഴയസെമിനാരിയില്‍ പഠിച്ചു. സെനറ്റ് ഓഫ് സെറാമ്പൂരില്‍ നിന്നു വേദശാസ്ത്രത്തില്‍ ബിരുദവും ഉദയപ്പൂര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് ബിരുദാനനന്തര ബിരുദവും ബ്രിട്ടീഷ് കൗണ്‍സിലില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. മദ്രാസ്, ഡല്‍ഹി ഭദ്രാസനങ്ങളില്‍ വിവിധ ദേവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ അഖില മലങ്കര ബാലസമാജം വൈസ് പ്രസിഡന്റ്, കൊച്ചി ഓര്‍ത്തഡോക്‌സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഡയറക്ടര്‍, ക്രൈസ്തവ സാഹിത്യസമിതി ബോര്‍ഡ് മെംബര്‍, ഗ്ലോറിയ ന്യൂസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മുംബൈ പന്‍വേല്‍ സെന്റ്‌തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപക ഡയറക്‌ടേര്‍സില്‍ ഒരാളാണ്. വിവിധ സ്‌കൂളുകളുടെ ഉപദേഷ്ടാവും പ്രചോദനാത്മക പ്രഭാഷകനുമാണ്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗള്‍ഫ് റീജന്‍ സ്ഥാപക പ്രസിഡന്റ്, നോര്‍ത്ത് വെസ്റ്റ് ഇന്ത്യ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി, ഡല്‍ഹി പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് ട്രഷറര്‍, ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് കൗണ്‍സില്‍ അംഗം, ഡല്‍ഹി ഭദ്രാസന വൈദികസംഘം വൈസ് പ്രസിഡന്റ്, MGOCSM വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് Inter religous and International Federation for World Peace എന്ന അമേരിക്കയിലുള്ള പ്രസ്ഥാനം അംബാസഡര്‍ ഓഫ് പീസ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. HIV/AIDS, കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം എന്നീ വിഷയങ്ങളില്‍ ദേശീയ അന്തര്‍ദ്ദേശീയ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ പാമ്പാടിത്തിരുമേനി, Rejoice in Prayer, The Saint of Parumala, പരുമലയിലെ പരിശുദ്ധന്‍, കുരിശിന്റെ വിജയം, വെളിച്ചത്തിന്റെ മന്ദഹാസം, കാതോലിക്കേറ്റിന്റെ കാവല്‍ഭടന്‍, വചനത്തിന്റെ വിത്തുകള്‍, മലങ്കരയുടെ മണിമുത്തുകള്‍, മലങ്കരയുടെ സ്ഥാനപതി, ഉമ്മന്‍ ചാണ്ടി: നന്മയുടെ പുണ്യവാളന്‍, വചനത്തിന്റെ ഹൃദയവയല്‍, ഓര്‍ത്തഡോക്‌സിയുടെ വഴിത്താരയില്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്തായുടെ പൊരുള്‍തേടി, വിശ്വാസത്തിന്റെ വഴിത്താരയില്‍, അനുദിന ധ്യാനവിചാരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ എഡിറ്റ് ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. വിവിധ വിഷയങ്ങളില്‍ നാനൂറില്‍പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാര്യ: നിരണം പനയ്ക്കാമറ്റത്ത് സഖറിയ കോറെപ്പിസ്‌കോപ്പായുടെ മകള്‍ ഹെലന്‍. മക്കള്‍: ഡി. ആല്‍ബി, ആന്‍ഡ്രൂ, ആരോന്‍.വിലാസം: പനയ്ക്കാമറ്റം, നിരണം പി.ഒ., തിരുവല്ല - 689 621 Mob: +91 9745659263 E-mail: frbijupthomas@gmail.com 

Reviews

There are no reviews yet.

Be the first to review “Francis Marpappa Snehathinte Prakashagopuram (Biography of Francis Marpappa) by Fr. Biju P. Thomas”
Review now to get coupon!

Your email address will not be published. Required fields are marked *