ഇടനേരങ്ങളില്‍
ശകുന്തള ഉളുക്കില്‍
കാലത്തിന്റെ തനിയാവര്‍ത്തനം തലമുറകളുടെ വിടവുകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നിടത്ത് മനുഷ്യന്‍ അതിജീവനത്തിന്റെ പാഠം പഠിക്കുന്നു. നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന, അതിജീവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിക്കാലം ഇതിന്റെ നേര്‍ക്കാഴ്ച തന്നെയാണല്ലോ. മനുഷന്‍ അസ്വാതന്ത്ര്യത്തിന്റെയും, ഒറ്റപ്പെടലിന്റെയും നോവ് അനുഭവിച്ചുകൊണ്ടിരുന്ന ദിവസങ്ങളിലാണ് ഈ സമാഹാരത്തിലെ കഥകള്‍ പിറവിയെടുക്കുന്നത്. മഹാമാരിക്കാലത്തെ അസാധാരണ സാഹചര്യത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് അനുഭവങ്ങളില്‍ ഭാവന ചേര്‍ത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ് ഈ കഥകള്‍ക്ക് ജീവന്‍ നല്‍കുന്നത്. ചുറ്റുപാടുകളിലുള്ള ജീവിതങ്ങള്‍ തന്നെയാണ് ചില കഥകളില്‍ പ്രമേയമായി വരുന്നത്.
Reviews
There are no reviews yet.