കുരുവികള്‍ക്ക് കവിതയെഴുതുന്ന നഖങ്ങളുണ്ട്.
(കവിതകള്‍)
സുആദ് മുഹമ്മദ് അല്‍ സ്വബാഹ്
വിവര്‍ത്തനം
ഡോ. എം. അബ്ദുല്‍ ജലീല്‍
കുവൈത്തി കവയിത്രി സുആദ് അല്‍ സബാഹിന്റെ ‘ലില്‍ അസാഫിരി അദ്ദാഫിറുന്‍ തത്തുബുല്‍ അശ്ആര്‍’ എന്ന അറബിക്കവിതാ സമാഹാരത്തിന്‍് മലയാള വിവര്‍ത്തനമാണിത്. ‘കുരുവികള്‍ക്ക് കവിതയെഴുതുന്ന നഖങ്ങളുണ്ട്.’ എന്ന തലവാചകം തന്നെ മൂര്‍ച്ചയുള്ള എഴുത്തിനെ ധ്വനി സാന്ദ്രമായി ആവിഷ്‌കരിക്കുന്നു. കുരുവി എന്നത് സ്‌ത്രൈണ ഭാവനയുടെ രൂപകമായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മരണപ്പെട്ട ഇണയോടുള്ള ആത്മീയ വിശുദ്ധമായ പ്രണയവും സ്വദേശമായ കുവൈത്തിനോടുള്ള സ്‌നേഹാഭിനിവേശവും സൂഫീ സമാനമായ ദാര്‍ശനികതയും സ്ത്രീപക്ഷചിന്തയും ഇഴചേര്‍ന്ന നൂറ്റിയേഴ് ചെറുകവിതകളുടെ സമാഹാരമാണിത്. ഭയാശങ്കകളില്ലാതെ പാടുന്ന കുരുവി എന്നതാണ് സുആദ് മുഹമ്മദ് അല്‍ സബാഹിന്റെ കവിതയിലെ പ്രധാന രൂപകം. സ്ത്രീവിരുദ്ധതയില്‍ ഉറച്ചുപോയ കാലത്തെ സ്‌ഫോടനം നടത്തി ചിതറിപ്പിച്ചു കളയണമെന്ന് കവയിത്രി ചിന്തിക്കുന്നതായികാണാം.
ഡോ. ഹിക്മത്തുള്ള
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.