മഹോത്സവം കഴിഞ്ഞ്
(കഥാസമാഹാരം)
സി.ടി. ശോഭ മക്കട
ഈ കഥകള്‍ കൃത്രിമത്വമില്ലാത്ത ഭാഷയില്‍ വാര്‍ത്തെടുത്ത മനോഹരമായ വാങ്മയ ചിത്രങ്ങളാണ്. മനുഷ്യന്റെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അനായാസസഞ്ചാരം നടത്തുന്ന കഥാകാരി തന്റെ ആത്മാംശങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ഓരോ കഥയുടെയും രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാവാം കഥാപാത്രങ്ങളില്‍ ഏറെയും സ്‌ത്രൈണബിംബങ്ങളായത്. അവയുടെ ശക്തിയും തിളക്കവും എടുത്തു പറയേണ്ടതാണ്. അതിസൂക്ഷ്മ നിരീക്ഷണ സ്വഭാവവും ലളിതമായ ആഖ്യാനശൈലിയും കഥകളുടെ ആന്തരികശക്തി വര്‍ദ്ധിപ്പിക്കുന്നു. ഓരോ കഥയും വ്യതിരിക്തമാണെന്നതും ശ്രദ്ധേയമാണ്.
എം.എസ്. ബാലകൃഷ്ണന്‍
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.