The Power of your Subconscious Mind (Malayalam)

(1 customer review)

225.00

NINGALUDE UPABODAMANASSINTE SHAKTHI (The Power of your Subconscious Mind (Malayalam))

Author:  Dr. Joseph Murphy (author) Praveen Rajendran (Translator)
Category : SELF HELP
ISBN : 9789390924271
Binding : Normal
Publishing Date : APRIL 2021
Publisher : MANJUL BOOKS
Edition : 1
Number of pages :266
Language : Malayalam

Out of stock

നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ

സെൽഫ് ഹെൽപ് പുസ്തകങ്ങൾ ക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു.
ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്.
അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു.
ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കുന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ.

Brand

Dr. Joseph Murphy

1 review for The Power of your Subconscious Mind (Malayalam)

    ashique
    January 25, 2024
    Good book
Add a review
Review now to get coupon!

Your email address will not be published. Required fields are marked *