വിജയത്തിന്റെ കാല്‍പ്പാടുകള്‍
ഡോ. ഹസീനാ ബീഗം
‘വിജയത്തിന്റെ കാല്‍പ്പാടുകള്‍’ എന്ന പുസ്തകത്തിലൂടെ പോറ്റമ്മയായ യു.എ.ഇ.യെയും ഭരണാധികാരികളെയും, ഇരുന്നൂറില്‍പ്പരം ദേശീയതകളെ ഉള്‍ക്കൊള്ളുന്ന മഹത്തായ പാരമ്പര്യത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. യു.എ.ഇ.യില്‍ നാല്‍പതും അതിലധികവും വര്‍ഷം ജീവിച്ച് ഈ നാടിനെ നെഞ്ചോട് ചേര്‍ത്തിയ, വിവിധ മേഖലകളില്‍ അസാധാരണമായ വ്യക്തിപ്രഭാവങ്ങളായി തിളങ്ങി നില്‍ക്കുന്ന പ്രതിഭകളെ നേരിട്ട് കണ്ട് ഇന്റര്‍വ്യൂ നടത്തി ശേഖരിച്ച യു.എ.ഇ.യുടെ നേര്‍ക്കാഴ്ചകളാണ് ഇതിലെ ഉള്ളടക്കം.
ഓരോരുത്തരുടെയും ജീവചരിത്രങ്ങളുടെ അമ്പരപ്പിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ക്ക് മുമ്പില്‍ പേജുകളുടെ പരിമിതി ഒരു വിലങ്ങ്തടിയായത് കൊണ്ടാണ് പതിനഞ്ച് പേരിലേക്ക് ഇത് ചുരുങ്ങാന്‍ കാരണം. ദീര്‍ഘവീക്ഷണമാണ് യു.എ.ഇ.യുടെ നേട്ടം എന്ന് ഓരോരുത്തരും ഊന്നിപ്പറയുന്നു.
Reviews
There are no reviews yet.