VAZHIVILAKKUKAL MINNAMINUNGUKAL By Prof. Meppayil Narayanan

100.00

Book : VAZHIVILAKKUKAL MINNAMINUNGUKAL
Author: Prof. Meppayil Narayanan
Category : Motivation
ISBN : 978-81-8802-114-7
Binding : Normal
Publishing Date : 2018
Publisher : Lipi Publications
Edition : First 
Number of pages : 96
Language : Malayalam

VAZHIVILAKKUKAL  MINNAMINUNGUKAL By Prof. Meppayil Narayanan

100.00

Add to cart
Buy Now
Category:

വഴിവിളക്കുകള്‍
മിന്നാമിനുങ്ങുകള്‍
(മോട്ടിവേഷന്‍)
മേപ്പയില്‍ നാരായണന്‍

ജീവിത വിജയത്തിന് വഴിവിളക്കുകളാകാവുന്ന ചിന്തനീയമായ ലേഖനങ്ങളുടെ സാമാഹാരം. കൂരിരുട്ടിലും മിന്നാമിനുങ്ങിന്റെ വെളിച്ചം വഴിവിളക്കുകളാണ്. കര്‍മബോധവും കാര്യബോധവും വളര്‍ത്തി ജീവിതവിജയം നേടാനും വ്യക്തിത്വവികാസം കൈവരിക്കാനും സഹായിക്കുന്ന കൃതി. കുട്ടികളുടെ പഠിത്തം, സ്വഭാവം, അഭിരുചി എല്ലാം നവീകരിച്ച് നന്മയുടെയും സ്‌നേഹത്തിന്റെയും പാതയില്‍ വഴിവിളക്കുകളാകാവുന്ന മിന്നാമിനുങ്ങുകള്‍.

ആമുഖം

ഒരു വ്യക്തിയെ കാണുമ്പോള്‍ നമുക്ക് മതിപ്പ് തോന്നുന്നു-വേഷം, നടപ്പ്, ഇരിപ്പ് എല്ലാം പ്രധാനമാണ്. എന്നാല്‍ അയാള്‍ സംസാരിച്ചു തുടങ്ങുമ്പോഴാണ് വ്യക്തിത്വത്തിന്റെ മുഖ്യഘടകങ്ങള്‍ വ്യക്തമാകുന്നത്. തെറ്റില്ലാത്തതും അര്‍ത്ഥമുള്ളതുമായ വാക്കുകള്‍, പക്വതയുള്ള ആശയങ്ങള്‍, ഉദാഹരണസഹിതമുള്ള വിശദീകരണങ്ങള്‍, ആറ്റിക്കുറുക്കിയ ആശയങ്ങള്‍, പരന്ന വായനയിലൂടെ നേടിയ അറിവ്, ദൃഢതയുള്ള- ആത്മവിശ്വാസമുള്ള ശബ്ദം ഇവയെല്ലാം അയാളുടെ സംസാരം കേള്‍ക്കുന്നവരെ സ്വാധീനിക്കുന്നു. ഇതൊക്കെ നേടിയെടുക്കുവാന്‍ ആദ്യമായി വേണ്ടത് വായനയാണ്. എന്നാല്‍ വായന ഒരു പകുതി മാത്രമാണ്. സംസാരിക്കലാണ് മറ്റേ പകുതി. പത്രങ്ങളും റേഡിയോയും ടി.വിയും നല്ല ഭാഷ സ്വായത്തമാക്കാനുള്ള ഉപാധികളാക്കി മാറ്റണം. ആനുകാലിക പ്രശ്‌നങ്ങളെപ്പറ്റി പഠിക്കണം. മത്സരം വര്‍ദ്ധിച്ചുവരുന്ന ഈ ലോകത്തില്‍ നല്ല ആശയവിനിമയം ഏറ്റവും പ്രധാനപ്പെട്ട യോഗ്യതയാണ്. ചുണയോടെ തെറ്റില്ലാതെ സംസാരിക്കുവാന്‍ നമ്മുടെ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം.
പലരും സംസാരിക്കുവാന്‍ മടിക്കുന്നത് പറയാനുള്ള വിഷയങ്ങളുടെ ദാരിദ്ര്യം കാരണമാണ്. ഏത് വിഷയത്തെക്കുറിച്ചും ഏത് സമയത്തും സംസാരിക്കുവാനും അതിന്റെ വിവിധ തലങ്ങളില്‍ നമുക്ക് മുമ്പേ ‘നടന്നുപോയവര്‍’ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എന്തെന്ന് മനസ്സിലാക്കുവാനും ഈ പുസ്തകം ഉപകരിക്കും. ഇത് ഒരു ലേഖന സമാഹാരമല്ല- വെറും രേഖപ്പെടുത്തലുകള്‍ മാത്രം! വര്‍ഷങ്ങളായി ഞാന്‍ വായിച്ചും കേട്ടും അനുഭവിച്ചും വന്ന അറിവുകള്‍! ഈ പുസ്തകത്തില്‍ മിന്നാമിനുങ്ങുകളെപ്പോലെ പ്രകാശം പരത്തുന്ന ചെറിയകാര്യങ്ങളേ ഉള്ളൂ, ‘സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍’ എന്നാണല്ലോ. ജപ്പാനിലെ ദേശീയഗാനത്തിന് അഞ്ച് വരികളേ ഉള്ളൂ. ചിലപ്പോള്‍ ഈ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം നിങ്ങള്‍ക്ക് വഴിവിളക്കുകളായിത്തീരാം. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി സമൂഹത്തിനു മുമ്പില്‍ ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു.

പ്രൊഫ. മേപ്പയില്‍ നാരായണന്‍

 

 

Brand

Meppayil Narayanan

പ്രൊഫ. മേപ്പയില്‍ നാരായണന്‍
വടകര സ്വദേശി. വാരികകളില്‍ കഥകളും ആകാശവാണി കോഴിക്കോട് കണ്ണൂര്‍ നിലയങ്ങള്‍ക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. നിരവധി  പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.  പുതുപ്പണം ചീനംവീട് യു.പി.സ്‌കൂള്‍, വടകര എം.യു.എം.ഹൈസ്‌കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, മടപ്പള്ളി ഗവ.കോളേജ്, ഫാറൂഖ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തളിപ്പറമ്പ് സര്‍സയ്യദ് കോളേജില്‍ ഫിസിക്‌സ് വിഭാഗം തലവനായി 2015ല്‍ വിരമിച്ചു. UG, PG ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, അക്കാദമിക് സ്റ്റാഫ് കോളേജില്‍ resource person, കണ്ണൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റികളിലെ അക്കാദമിക കമ്മിറ്റികളില്‍ മെമ്പര്‍ എന്നീ നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീന്‍ ആയിരുന്നു. ഇപ്പോള്‍ വടകര ശ്രീനാരായണ കോളേജില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. 
വിലാസം :
മാനസ്
മേപ്പയില്‍, വടകര-673104.
ഭാര്യ  : ശ്രീജ
മക്കള്‍ : മുകുള്‍, അതുല്‍
Ph: 94462555398
meppayilnarayanan@gmail.com

Reviews

There are no reviews yet.

Be the first to review “VAZHIVILAKKUKAL MINNAMINUNGUKAL By Prof. Meppayil Narayanan”
Review now to get coupon!

Your email address will not be published. Required fields are marked *