പഠനത്തിന്‍റെ ചരണങ്ങൾ :- ഡോ . രതീഷ് കാളിയാടന്‍
ഭരണഘടനാമൂല്യങ്ങളെ തിരിച്ചുപിടിക്കുന്നതിനായി ജനകീയ വിദ്യാഭ്യാസം നടത്തിയ മുന്നേറ്റത്തെ ഡോ .രതീഷ് കാളിയാടെന്‍റെ ‘പഠനത്തിന്‍റെ ചരണങ്ങൾ ‘എന്ന പുസ്തകം അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലെ മൂല്യങ്ങളെ തിരിച്ചുപിടിക്കുവാൻ നാം നടത്തിയ ശ്രമങ്ങൾ എവിടെയെത്തി നിൽക്കുന്നു എന്നതിന്‍റെ ചിത്രമാണ് ഈ പുസ്തകം നൽകുന്നത്. സ്വീകരിക്കാൻ കഴിയുന്നതും അസ്വീകാര്യവുമായ വിദ്യാഭ്യാസ പ്രവണതകളെക്കുറിച്ചു പറയുകയാണ് ‘പഠനത്തിന്‍റെ ചരണങ്ങൾ ‘ എന്ന ഈ പുസ്തകം . കഠിനമായ ഒരു കാലത്തിനുശേഷം വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോഴാണ് ഈ പുസ്തകം നമ്മുടെ കൈകളിലേക്കെത്തുന്നത്. സ്കൂൾ ദിനങ്ങളിൽ നിന്നുള്ള ദീർഘമായ ഈ ഇടവേള കുട്ടികളിൽ മാനസികമായ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടാകും . അവയെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ആദ്യഘട്ടം . അവിടെനിന്ന് തുടങ്ങി ഓരോഘട്ടത്തിലേക്കും നമുക്ക് യാത്ര ചെയ്യേണ്ടത്.ആ നേരങ്ങളിൽ കൂടെകൂട്ടാൻ ഒരു വഴികാട്ടി എന്ന നിലയിലും ഡോ . രതീഷ് കാളിയാടെന്‍റെ ഈ പുസ്തകം മുതൽക്കൂട്ടായേക്കാം…
– : പിണറായി വിജയന്‍
Reviews
There are no reviews yet.