പ്രണയിക്കുക യാത്രകളെ
(യാത്ര)
മുഹമ്മദ് ഷഫീര്‍
യാത്രാവിവരണങ്ങള്‍ യാത്ര ചെയ്ത ആളുടെ പൊങ്ങച്ച വിവരണങ്ങളായി ചുരുങ്ങുന്നതായിട്ടാണ് എനിക്ക് തോന്നി യിട്ടുള്ളത്, പക്ഷേ, ഷഫീര്‍ യാത്ര ചെയ്യുമ്പോള്‍ ‘താന്‍’ അതില്‍നിന്ന് മാറ്റി നിര്ത്തപ്പെടുത്തുന്നു. കണ്ട കാഴ് ചകളും അവിടത്തെ അനുഭവങ്ങളും ദേശചരിത്രങ്ങളും നാട്ടറിവ് നാനാര്‍ത്ഥങ്ങളും കൂടുതല്‍ പൊലിപ്പിക്കപ്പെടുന്നു. യാത്ര ഒരു പാഠപുസ്തകം പോലെ നമ്മെ സ്വാധീനിക്കുകയും അവി ടേക്ക് യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു, ഇത്ത രം യാത്രാ വിവരണങ്ങളാണ് നമുക്കിനിയും ഉണ്ടാകേണ്ടത്.
ഈ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഉള്ളില്‍ ചങ്ങലക്കിട്ടിരുന്ന യാത്രചെയ്യാന്‍ കൊതിക്കുന്ന ഒരാളെ ഇദ്ദേഹത്തില്‍ കാണാന്‍ സാധിച്ചു. തീര്‍ച്ചയായും ഒരു നല്ല യാത്ര വിവരണത്തിന്റെ ലക്ഷണമതാണ്, വായിക്കുന്നയാളെ പുസ്തകത്തിനോടൊപ്പം യാത്ര ചെയ്യിപ്പിക്കുകയും വായിച്ച അനുഭവം സ്വന്തം യാത്ര പോലെ ആസ്വദിക്കാന്‍ സാധിക്കു മാറാക്കുകയും ചെയ്യുന്ന നല്ല കയ്യടക്കമുള്ള യാത്രാ വിവരണ പുസ്തകമാണിത്.
ആലങ്കോട് ലീലാകൃഷ്ണന്
(അവതാരികയില്‍ നിന്ന്)
Reviews
There are no reviews yet.