Lakshadweep Enna Maradhaka dweep

90.00

ലക്ഷദ്വീപ് എന്ന മരതകദ്വീപ്
(യാത്രാവിവരണം)

പി.എസ്. ശ്രീധരന്‍പിള്ള

പേജ്: 80

ലക്ഷദ്വീപിന്റെ അറിയാത്ത വശങ്ങള്‍ മലയാളികളെ അറിയിക്കാനുള്ള ശ്രമമാണ് ‘ലക്ഷദ്വീപ് എന്ന മരതക ദ്വീപ്’ എന്ന പുസ്തകം. ലക്ഷദ്വീപില്‍ ജനവാസമുള്ള അഗത്തി, അമിനി, കല്‍പ്പേനി, കില്‍ത്തന്‍, മിനിക്കോയ് എന്നീ പത്ത് ദ്വീപുകളെക്കുറിച്ചുള്ള ഹ്രസ്വവും എന്നാല്‍ വിജ്ഞാനപ്രദവുമായ വിവരങ്ങള്‍ ഗ്രന്ഥകര്‍ത്താവ് നല്‍കുന്നുണ്ട്. ഓരോ ദ്വീപിന്റെയും പ്രത്യേകതകളും വിശേഷണങ്ങളും വിസ്തീര്‍ണ്ണവുമെല്ലാം പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരന്റെ മനസ്സിലേക്ക് കൃത്യമായി കുറിച്ചിടും. പി.എസ്. ശ്രീധരന്‍പിള്ളയുടെ പത്ത് വര്‍ഷത്തെ ദ്വീപ് ബന്ധമാണ് അദ്ദേഹത്തിന് ഈ വിവരശേഖരണത്തിന് സഹായകമായത്.

 

90.00

Add to cart
Buy Now
Brand

Brand

P.S. SREEDHARAN PILLAI

പി.എസ്. ശ്രീധരന്‍ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവില്‍ മിസോറാം ഗവര്‍ണ്ണറുമാണ് (2019 നവംബര്‍ 5 മുതല്‍). ഇദ്ദേഹം കേരളത്തില്‍ ബി.ജെ.പി.യുടെ പ്രസിഡന്റാണ്. 2003-2006 സമയത്തും പ്രസിഡന്റായിരുന്നു. ഇദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ലക്ഷദ്വീപിനായുള്ള പ്രഭാരിയുമാണ്. ഇദ്ദേഹം കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്[അവലംബം ആവശ്യമാണ്]. കോളേജ് പഠനകാലത്ത് ഇദ്ദേഹം എ.ബി.വി.പി. യുടെ സംസ്ഥാന നേതാവായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് എ.ബി.വി.പി.യുടെ സംസ്ഥാന നേതാവായിരുന്നു ഇദ്ദേഹം. 2018 ല്‍ രണ്ടാം തവണയാണ് ഇദ്ദേഹം ബി.ജെ.പി യുടെ പ്രസിഡന്റാകുന്നത്. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ ജനനം. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്‌കൂളിലും പന്തളത്തുമാണ് ശ്രീധരന്‍ പിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം 1974ല്‍ കോഴിക്കോട്ട് നിയമപഠനത്തിനായി പോയി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകര്‍ന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. നിലവില്‍ അഭിഭാഷകനായി ജോലി നോക്കുന്നു.
Reviews (0)

Reviews

There are no reviews yet.

Be the first to review “Lakshadweep Enna Maradhaka dweep”
Review now to get coupon!

Your email address will not be published. Required fields are marked *