ലണ്ടന്‍ ടു കപ്പഡോക്യ
(യാത്ര)
സഈദ നടേമ്മല്‍
ലണ്ടൻ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര എന്ന ഈ പുസ്തകം വിനോദസഞ്ചാര രംഗത്തെ അറിയാക്കാഴ്ചകളുടെ രേഖപ്പെടുത്തലായത്കൊണ്ടുതന്നെ മറ്റ് സഞ്ചാര കൃതികളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. തന്റെ ഭൂഖണ്ഡാന്തര യാത്രയുടെ വിശാല സ്ഥലികളിൽ കണ്ട അപൂർവ്വകാഴ്ചകളെ ഹൃദ്യമായ വിവരണങ്ങളിലൂടെ സഈദ നടേമ്മൽ മലയാളിയുടെ യാത്രാന്വേഷണത്വര യുടെ വാതായനങ്ങളെ പുതിയ ചക്രവാളങ്ങളിലേക്ക് തുറന്നിടുന്നു. ഓരോ സ്ഥലവർണ്ണനകളും ആ സ്ഥല ങ്ങൾ സന്ദർശിക്കാതെ തരമില്ല എന്നൊരു മാനസികാവ സ്ഥയിൽ വായനക്കാരെ എത്തിക്കുന്നു. കേവലം യാത്രാ വിവരണത്തിനപ്പുറം പല കുറിപ്പുകളും സഞ്ചാര സാഹിത്യ ത്തിന്റെ മൗലികധർമ്മത്തിലേക്ക് ഉയരുന്നുണ്ട്. എഴുത്തു കാരി ചെന്നെത്തുന്ന സ്ഥലത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, സംസ്ക്കാരം എന്നിവയുടെ ആഴങ്ങളിലേക്ക് വായനക്കാരന് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയും ചെയ്യു ന്നുണ്ട്. കാഴ്ചകളെ രസകരമാക്കാൻ ചില ഘട്ടങ്ങളിൽ കഥയുടെയും, നോവലിന്റെയുമൊക്കെ രചനാസങ്കേത ങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അവതരണവും ഈ കൃതിക്ക് മിഴിവേകുന്നു. ഒരു ഗവേഷകയുടെയും, റിപ്പോർട്ടറുടെയും, സാഹിത്യകാരിയുടെയും ആഖ്യാന ശൈലികളിലൂടെ കടന്നു പോകുന്ന എഴുത്തുകാരി തന്റെ പ്രഥമകൃതിയിൽ അന്വേഷണോത്സുകതയും, സർഗ്ഗാത്മ കതയും ഒന്നിച്ച് കോർത്തിണക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
ഡോ. ഹരികുമാർ ചങ്ങമ്പുഴ
Reviews
There are no reviews yet.