അനിയന് തലയാറ്റുംപിള്ളി
കാലം കഥ കാഴ്ചപ്പാട്
(ജീവചരിത്രം)
സജീദ്ഖാന് പനവേലില്‍
കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച ഒരു മഹാമനുഷ്യന്റെ ജീവിത കഥയാണിത്. കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തെ പുരാതന തറവാടായ തലയാറ്റുംപിള്ളിയിലെ ടി. എന്‍. പരമേശ്വരന് നമ്പൂതിരി എന്ന അനിയന് തലയാറ്റുംപിള്ളിയാണ് കഥാപരുഷന്‍. പരിസ്ഥിതി പ്രവര്ത്തകന്, സാഹിത്യകാരന്, സഞ്ചാരി സംഘാടകന്‍, തുടങ്ങിയ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രചോദനപ്രദമായ ജീവിതം കാഴ്ചവെയ്ക്കുന്ന അനിയന് കാനനക്ഷേത്രം എന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ്. കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ സജീദ്ഖാന് പനവേലില്‍ അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്നു. ഏതു വായനക്കാരനും ഈ കൃതി ഒരു മുതല്‍ക്കൂട്ടായിരിക്കും
Reviews
There are no reviews yet.