മറയുന്ന കാഴ്ചകള്‍
ദ്യാകുയു യുക്രൈന്‍
ഹാരിസ് അമീര്‍ അലി
ഓര്‍ക്കാന്‍ കുറേയധികം അനുഭവങ്ങളും ഒരു കൂട്ടം ചിത്രങ്ങളുമാണ് ഓരോ യാത്രയും മനസ്സില്‍ ബാക്കിയാക്കുന്നത്. എന്റെ ജീവിതത്തിലെ ആദ്യ യൂറോപ്യന്‍ യാത്ര, കിഴക്കന്‍ യൂറോപ്പിലെ അതിമനോഹരമായ യുക്രൈനിലേക്കായിരുന്നു. യുദ്ധകാഹളങ്ങള്‍ക്ക് മുമ്പ് യൂറോപ്പിലെ പറൂദീസയായിരുന്ന യുക്രൈന്‍. വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്തത്ര സുന്ദരമായ ഒരു ദേശം. പക്ഷെ ഇന്ന് എന്റെ മനസ്സില്‍ നീറുന്ന ഓര്‍മ്മയാണ് ആ രാജ്യം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ ഞാന്‍ കണ്ട നാടും മനുഷ്യരും ഇന്നില്ല എന്ന തിരിച്ചറിവാണ് ആ അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ എന്നെ പ്രേരിതമാക്കിയത്.
– ഹാരിസ് അമീര്‍ അലി
‘സഞ്ചാരം’ ചിത്രീകരണത്തിനായി ഞാന്‍ ആഴ്ചകളോളം യുക്രൈനില്‍ ചെലവഴിച്ചിട്ടുണ്ട്. ആ നാടിന്റെ പ്രകൃതിയും ചരിത്രത്തുടിലുകളും രുചിവൈവിധ്യവുമെല്ലാം ആവോളം ആസ്വദിച്ചിട്ടുമുണ്ട്. ശ്രീ. ഹാരിസ് അമീര്‍ അലിയുടെ ഈ പുസ്തകം എന്നെ വീണ്ടും യുക്രൈനിലേക്ക് കൊണ്ടുപോയിരിക്കുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവിലും ചരിത്രനഗരങ്ങളായ സുമിയിലും ഖാര്‍ഖീവിലും ഒഡേസയിലും ദുരന്തഭൂമിയായ ചെര്‍ണോബിലിലുമെല്ലാം അദേഹം ചെന്നെത്തുന്നു. സഞ്ചരിക്കുന്ന പ്രദേശങ്ങളുടെ ചരിത്രമറിയാനും സംസ്‌കാരം പകര്‍ത്താനും രുചിവൈവിധ്യം നുകരാനുമെല്ലാം എഴുത്തുകാരന്‍ ശ്രദ്ധിക്കുന്നുമുണ്ട്.
– സന്തോഷ് ജോര്‍ജ് കുളങ്ങര (അവതാരിക)
യുദ്ധത്തിനും നിലവിളികള്‍ക്കും മുമ്പ്, ചരിത്രമുറങ്ങുന്ന യുക്രൈന്റെ നഗരത്തിരക്കുകളിലേക്കും ഗ്രാമത്തിന്റെ ശാന്തതയിലേക്കുമുള്ള യാത്രയുടെ അനുഭവങ്ങളാണ് ഇവിടെ കോര്‍ത്തുവെക്കുന്നത്, രാജ്യം അഭിമുഖീകരില്ല പല ചരിത്രസംഭവങ്ങളും അതെ തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. അത്ഭുതവും അപരിചിതത്വവും ഒരുമിച്ചു തോന്നുന്ന ആഖ്യാനരീതി വായനക്കാരെ ആകര്‍ഷിക്കും.
– സുജിത് ഭക്തന്‍ (ആശംസ)
(യുദ്ധത്തിനും നിലവിളികള്‍ക്കും മുമ്പുള്ള യുക്രൈന്റെ മനോഹരമായ കാഴ്ചകളടങ്ങുന്ന വീഡിയോകളുടെ ക്യൂആര്‍ കോഡ് സഹിതം)
https://www.youtube.com/@hareesameerali
Reviews
There are no reviews yet.