ഐസിസിന്റെ ലൈംഗിക അടിമത്തത്തിന് വിധേയയാക്കപ്പെട്ടതിലൂടെ ഭാവനകള്ക്കപ്പുറത്തുള്ള ദുരന്തവും അപമാനവും സഹിക്കേണ്ടിവന്ന ധീരയായ യസീദി യുവതിയാണ് നാദിയ മുറാദ്. നാദിയയുടെ ആറ് സഹോദരന്മാര് കൊല്ലപ്പെട്ടു, താമസിയാതെ അമ്മയും. അവരുടെ മൃതദേഹങ്ങള് കൂട്ടക്കുഴിമാടങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു. എങ്കിലും അവള് ചെറുത്തുനിന്നു.
പ്രചോദിപ്പിക്കുന്ന ഈ ഓര്മ്മക്കുറിപ്പ് ഇറാക്കിലെ അവളുടെ സമാധാനപൂര്ണ്ണമായ ശൈശവജീവിതത്തിലൂടെ, പില്ക്കാല ജീവിതത്തിലെ നഷ്ടങ്ങളിലൂടെ, ക്രൂരാനുഭവങ്ങളിലൂടെ, ഒടുവില് ജര്മനിയിലെ സുരക്ഷിതത്വത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
അലക്സാണ്ഡ്രിയ ബോംബാക്കിന്റെ ‘ഓണ് ഹെര് ഷോള്ഡേഴ്സ്’ എന്ന സിനിമയുടെ പ്രമേയമായ
നാദിയ, സമാധാനത്തിനുള്ള നോബല് പുരസ്കാര ജേതാവും ഐക്യരാഷ്ട്രസഭയുടെ ഡിഗ്നിറ്റി ഓഫ് സര്വൈവേഴ്സ് ഓഫ് ഹ്യൂമന് ട്രാഫിക്കിങ്ങിന്റെ ആദ്യ ഗുഡ്വില് അംബാസഡറുമാണ്. ധീരതയ്ക്കും ജീവിതാനുഭവസാക്ഷ്യത്തിനും ലോകത്തെ മാറ്റിമറിക്കാന് കഴിയുമെന്ന് വീണ്ടും തെളിയിക്കുന്ന പുസ്തകങ്ങളിലൊന്നാണിത്.
യസീദികള് അനുഭവിച്ച മൃഗീയതകളിലേക്ക് ശക്തമായ ഉള്ക്കാഴ്ച നല്കുന്ന പുസ്തകമാണ് അവസാനത്തെ പെണ്കുട്ടി. അതോടൊപ്പംതന്നെ അവരുടെ ആത്മീയമായ നിഗൂഢത കലര്ന്ന സംസ്കാരത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നു…. ഒരു ധീരവനിതയുടെ സുപ്രധാനമായ പുസ്തകമാണിത്.
– ഇയാന് ബിറെല്, ദ ടൈംസ്
സുധീരം… ഇസ്ലാമിക സ്റ്റേറ്റ് എന്നു പറയപ്പെടുന്നതിനെ കുറിച്ച്
മനസ്സിലാക്കാന് ആഗ്രഹിക്കുന്ന ആരും ഈ പുസ്തകം വായിച്ചിരിക്കണം.
– ദ എക്കണോമിസ്റ്റ്
‘തങ്ങളുടെ ക്രൂരതകൊണ്ട് അവളെ നിശ്ശബ്ദയാക്കാമെന്ന് കരുതിയവര്ക്ക് തെറ്റി. നാദിയ മുറാദിന്റെ ആത്മാവ്
തകര്ക്കപ്പെട്ടില്ല, അവളുടെ ശബ്ദം മൂകമാക്കപ്പെട്ടില്ല.’
– അമല് ക്ലൂണി
Reviews
There are no reviews yet.