നടന വിസ്മയം
മോഹന്‍ലാല്‍
എഡിറ്റര്‍: കെ. സുരേഷ്
സല്‍ക്രിയമായ നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍. മുന്നൂറ്റിഅറുപതിലേറെ ചിത്രങ്ങള്‍. എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍. സിനിമയെന്ന വര്‍ണ്ണ പ്രപഞ്ചത്തിലെ പുതിയ ഇടങ്ങള്‍ തേടിയും ഹിമശിരസില്‍ വിരാജിച്ചും മലയാളത്തിന്റെ മോഹന്‍ലാല്‍ യാത്ര തുടരുകയാണ്. ചലച്ചിത്രവഴിയില്‍ കൈപിടിച്ചു നടത്തിയവര്‍, ഒപ്പം നടന്നവര്‍, പ്രചോദനമായി നിന്നവര്‍, തണലേകിയവര്‍, സ്‌നേഹത്തിന്റെ പരിമളം നല്‍കിയവര്‍ അനവധിയാണ്. അവരില്‍ ചിലര്‍ ഈ വേളയില്‍ ലാല്‍ എന്ന നടനെ സുഹൃത്തിനെ സഹപ്രവര്‍ത്തകനെ അത്ഭുതപ്രതിഭയെ സര്‍വ്വോപരി ലാല്‍ എന്ന പച്ചയായ മനുഷ്യനെ, ഓര്‍ത്തെടുക്കുകയാണ് ഈ കൃതിയിലൂടെ. മലയാളത്തിന്റെ നടന വിസ്മയമാണ് ഈ അതുല്യപ്രതിഭ.
Reviews
There are no reviews yet.