റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ നിന്ന് ഡി.എം. & എസ്.പിയും, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. 25 വര്‍ഷത്തിലേറെയായി മനശ്ശാസ്ത്രരംഗത്ത് കര്‍മ്മനിരതന്‍. കോട്ടയം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒടുവില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അസ്സോസ്സിയേറ്റ് പ്രൊഫസറും മനശ്ശാസ്ത്ര ചികിത്സകനുമായിരുന്നു. ഇപ്പോള്‍ കേരളാ മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി മെമ്പറും ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഫെല്ലോയുമാണ്. ടെലിവിഷന്‍ ചാനല്‍ റെഗുലേറ്ററി കമ്മിറ്റി മെമ്പറായിരുന്നു. കേരള യുണിവേഴ്‌സിറ്റിയില്‍ PhD. Reseach guide
ആയിരുന്നു. അക്കാഡമിക് ഉള്‍പ്പടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശന്‍ ഉള്‍പ്പടെ മറ്റു ചാനലുകളിലും പരിപാടി അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളില്‍ മനശ്ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതാറുണ്ട്. ചെറുകഥാകൃത്ത്, പ്രഭാഷകന്‍, ട്രെയ്‌നര്‍, ലൈഫ് കോച്ച് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു. പല അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏക്‌സലന്‍സ് അവാര്‍ഡ് (2022), രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്, ന്യൂഡല്‍ഹി(2020) എന്നിവയാണ്. Email: drbasheerkutty@gmail.com Mob: 9447451049