Manassu: Uyarnna Chindayum Perumattavum – Dr. A. Basheer Kutty

320.00

Book : Manassu: Uyarnna Chindayum Perumattavum
Author: Dr. A. Basheer Kutty
Category : Case Diary
ISBN : 978-93-6167-512-6
Binding : Normal
Publishing Date : November 2024
Publisher : Lipi Publications
Edition : First 
Number of pages : 192
Language : Malayalam

320.00

Add to cart
Buy Now
Category:

മനസ്സ്: ഉയര്‍ന്ന ചിന്തയും പെരുമാറ്റവും
(മനഃശാസ്ത്രം)
ഡോ. എ. ബഷീര്‍ കുട്ടി

ജീവിതം പോലെ വളരെ സങ്കീര്‍ണ്ണമാണ് മനസ്സും. എല്ലാ ജീവിത വ്യവഹാരങ്ങളുടെയും അടിസ്ഥാനം മനസ്സാണ്. മനസ്സ് ശിഥിലമാകുമ്പോള്‍ ജീവിതം സങ്കീര്‍ണമാകുന്നു. ഉയര്‍ന്ന സാമൂഹ്യ വീക്ഷണവും യുക്തിചിന്തയും മാനവികതയും സ്‌നേഹവും ഒരേ ശിഖരത്തിലെ റോസാപ്പൂക്കളാണ്. മനസ്സ് സര്‍ഗാത്മകമാകുമ്പോള്‍ എല്ലാറ്റിലും സൗന്ദര്യമുണ്ടാവുന്നു. ചെറിയ കഥകളിലൂടെ അനുഭവക്കുറിപ്പുകളിലൂടെ നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാനും അവയെ തിരുത്താനും സഹായിക്കുന്ന പ്രൗഢമായ ലേഖനങ്ങള്‍

പുസ്തകത്തെക്കുറിച്ച്

മനുഷ്യര്‍ പരസ്പരം മനസ്സിലാക്കുന്നത് അവരുടെ പെരുമാറ്റത്തിലൂടെയാണ്. ചിന്ത നന്നാവുമ്പോള്‍ പെരുമാറ്റവും നന്നാവുന്നു. ഇടപെടുന്ന വ്യക്തികള്‍ നമ്മോട് നന്നായി പെരുമാറിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരില്ല. കൂടാതെ, തെറ്റ് പറ്റാത്ത മനുഷ്യരുമില്ല. എന്നാല്‍, തെറ്റാണെന്നറിയുമ്പോള്‍ തിരുത്തുന്നത് ശ്രേഷ്ഠമായ കാര്യമാണ്.
മനശ്ശാസ്ത്രസംബന്ധിയായ ഈ പുസ്തകത്തില്‍ വിദ്യാഭ്യാസം, അധ്യാപനം, ഉദ്യോഗം, യാത്ര, തുടങ്ങി പശുവളര്‍ത്തലും വിവാഹച്ചടങ്ങും ആശുപത്രിവാസവും വരെ, ജിവിതത്തിന്റെ വിവിധ രംഗങ്ങളില്‍ മനുഷ്യരുടെ ചിന്തയും പ്രവര്‍ത്തിയും എങ്ങനെ പോസിറ്റീവ് ആക്കി മാറ്റാം എന്നു വിവരിക്കുന്നു.
ചെറിയ കഥകളിലൂടേയും സംഭവങ്ങളിലൂടേയും നെഗറ്റീവ് ചിന്തകളേയും പ്രവര്‍ത്തികളേയും മനസ്സിലാക്കാന്‍ സഹായിക്കുകയും, മനശ്ശാസ്ത്ര പരമായ നുറുങ്ങുകളിലൂടെ അവയെ തിരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
പുസ്തകത്തിന്റെ ഏത് പേജ് തുറന്നാലും വായിച്ച് തുടങ്ങാമെന്ന സവിശേഷതയും ആര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയും കൂടുതല്‍ ചിന്തിക്കുന്നവര്‍ക്ക് ആവശ്യമായ ചേരുവയും ഈ ഗ്രന്ഥത്തെ വേറിട്ട് നിര്‍ത്തുന്നു.

ഡോ. എ. ബഷീര്‍ കുട്ടി

 

Brand

Dr. A. Basheer Kutty

ഡോ. എ. ബഷീര്‍ കുട്ടിറാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ നിന്ന് ഡി.എം. & എസ്.പിയും, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി.യും നേടിയിട്ടുണ്ട്. 25 വര്‍ഷത്തിലേറെയായി മനശ്ശാസ്ത്രരംഗത്ത് കര്‍മ്മനിരതന്‍. കോട്ടയം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒടുവില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അസ്സോസ്സിയേറ്റ് പ്രൊഫസറും മനശ്ശാസ്ത്ര ചികിത്സകനുമായിരുന്നു. ഇപ്പോള്‍ കേരളാ മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി മെമ്പറും ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഫെല്ലോയുമാണ്. ടെലിവിഷന്‍ ചാനല്‍ റെഗുലേറ്ററി കമ്മിറ്റി മെമ്പറായിരുന്നു. കേരള യുണിവേഴ്‌സിറ്റിയില്‍ PhD. Reseach guide ആയിരുന്നു. അക്കാഡമിക് ഉള്‍പ്പടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശന്‍ ഉള്‍പ്പടെ മറ്റു ചാനലുകളിലും പരിപാടി അവതരിപ്പിക്കാറുണ്ട്. ആനുകാലികങ്ങളില്‍ മനശ്ശാസ്ത്രസംബന്ധമായ ലേഖനങ്ങള്‍ എഴുതാറുണ്ട്. ചെറുകഥാകൃത്ത്, പ്രഭാഷകന്‍, ട്രെയ്‌നര്‍, ലൈഫ് കോച്ച് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു. പല അംഗീകാരങ്ങളും അവാര്‍ഡുകളും നേടിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏക്‌സലന്‍സ് അവാര്‍ഡ് (2022), രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്, ന്യൂഡല്‍ഹി(2020) എന്നിവയാണ്. Email: drbasheerkutty@gmail.com Mob: 9447451049

Reviews

There are no reviews yet.

Be the first to review “Manassu: Uyarnna Chindayum Perumattavum – Dr. A. Basheer Kutty”
Review now to get coupon!

Your email address will not be published. Required fields are marked *