കഥാശ്വാസം :- ബന്ന ചേന്ദമംഗല്ലൂര്‍
വായനക്ക് വേണ്ടി ഉഴിഞ്ഞുവെക്കാൻ കഴിയാത്തവിധം ജീവിതം മരവിച്ച ദിവസങ്ങളിലാണ് ‘ഞാൻ വായിച്ചു തരാം , അത് കേട്ടാൽ മതി ‘ എന്ന് പറഞ്ഞു ഒരാൾ വന്നത് . ചുറ്റുമുള്ള ലോകത്തെ കൊറോണ വിഴുങ്ങിയെന്ന് തോന്നിയപ്പോഴൊക്കെ കഥകളിലൂടെ അയാൾ ജീവിതത്തെ പുതുക്കിപണിയാൻ നോക്കി . ബന്ന ചേന്ദമംഗലൂർ എന്ന മലയാളഭാഷാധ്യാപകൻ പ്രശസ്തരും തുടക്കക്കാരും എഴുതിയ മുന്നൂറിലധികം കഥകൾക് ശബ്ദം നൽകി കേൾവിയുടെ അവാച്യമായ അനുഭൂതി ഇതിനകം മലയാളകഥാസ്വാദകരിലെത്തിച്ച്. അവയിൽ നിന്ന് തെരഞ്ഞെടുത്ത 68 കഥകളും ആസ്വാദനങ്ങളുമാണ് നിങ്ങളുടെ കൈയിൽ . ക്യൂ .ആർ . കോഡ് വഴി കേട്ടുകൊണ്ടു വായിക്കാവുന്ന പുസ്തകം . കഥാപാത്രങ്ങളുടെ ഭാവവൈവിധ്യങ്ങൾക്ക് ശബ്ദം കൊണ്ട് ജീവൻ നൽകുന്നുണ്ട് ഈ കലാകാരൻ . ശബ്ദാവിഷ്കാരത്തിലൂടെ ലോകമെങ്ങുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്ക്കിയ ബന്ന ചേന്ദമംഗലൂരിന്‍റെ ‘കഥാശ്വാസ’ ത്തിന്‍റെ അടയാളമാണ് ഈ പുസ്തകം …
Reviews
There are no reviews yet.