Product Filter

ഡോ. അമാനുല്ല വടക്കാങ്ങര

മലപ്പുറം ജില്ലയിലെ വടക്കാങ്ങരയില്‍ പരേതരായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പ ഹാജിയുടെയും ഹലീമ ഹജ്ജുമ്മയുടെയും പതിമൂന്ന് മക്കളില്‍ ഏഴാമനായി 1969ല്‍ ജനനം. ചേന്ദമംഗ ല്ലൂര്‍ ഇസ്ലാഹിയ കോളേജ്, തിരൂര്‍ക്കാട് ഇലാ ഹിയ കോളേജ്, കാലിക്കറ്റ് യുണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

അറബി ഭാഷ, ലോകചരിത്രം, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ബിരുദമെടുത്ത ശേഷം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അദ്ധ്യാപകനായാണ് അമാനുല്ല കരിയര്‍ ആരംഭിച്ചത്. 1995 ജനുവരിയില്‍ ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ദോഹയിലെത്തിയ അമാനുല്ല കുറഞ്ഞ കാലം കൊണ്ടുതന്നെ അറബിക് & ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി ഉയര്‍ന്നു.

ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനായ അദ്ദേഹം നിരവധി പുകവലിവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ കര്‍ത്താവാണ്. അറബി സാഹിത്യ ചരിത്രം, അറബി സംസാരിക്കുവാന്‍ ഒരു ഫോര്‍മുല, സ്‌പോക്കണ്‍ അറബിക് ഗുരുനാഥന്‍, സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, സ്‌പോക്കണ്‍ അറബിക് മെയ് ഡ് ഈസി, സ്‌പോക്കണ്‍ അറബിക് ഫോര്‍ എവരിഡേ, അറബിക് -ഇംഗ്ലീഷ്, ഇംഗ്ലീഷ്-അറബിക് പിക്ടോറിയല്‍ ഡിക്ഷണറികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

കേരളത്തിലെ നിരവധി ഇംഗ്ലീഷ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അറബി പാഠപുസ്തകമായി അംഗീകരിച്ച അറബിക് ഫോര്‍ ദ ബിഗ്‌നേര്‍സ്, ഗള്‍ഫിലെ ഇംഗ്ലീഷ് സ്‌കൂളുകളെ ഉദ്ദേശിച്ച് തയ്യാറാക്കിയ അറബിക് ഫോര്‍ ഇംഗ്ലീഷ് സ്‌കൂള്‍സ്, യാത്രാവിവരണങ്ങളായ തടാകങ്ങളുടെ താഴ്വരയിലൂടെ, വടക്കാങ്ങരയില്‍ നിന്നും വാഷിങ്ടണിലേക്ക് എന്നിവയും അമാനുല്ലയുടെ കൃതികളാണ്.

റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവരാണ് മക്കള്‍. ഡോ. നഫ നസീര്‍, മുഹമ്മദ് ഫറാഷ് എന്നിവര്‍ മരുമക്കളും തമീം മുബാറക് ഉമര്‍ മുബാറക് എന്നിവര്‍ കൊച്ചുമക്കളുമാണ്.

E-mail: ceomediaplus@gmail.com

Showing all 6 results