പി.എസ്. ശ്രീധരന് പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവും നിലവില്‍ മിസോറാം ഗവര്‍ണ്ണറുമാണ് (2019 നവംബര്‍ 5 മുതല്‍). ഇദ്ദേഹം കേരളത്തില്‍ ബി.ജെ.പി.യുടെ പ്രസിഡന്റാണ്. 2003-2006 സമയത്തും പ്രസിഡന്റായിരുന്നു. ഇദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ലക്ഷദ്വീപിനായുള്ള പ്രഭാരിയുമാണ്. ഇദ്ദേഹം കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്[അവലംബം ആവശ്യമാണ്]. കോളേജ് പഠനകാലത്ത് ഇദ്ദേഹം എ.ബി.വി.പി. യുടെ സംസ്ഥാന നേതാവായിരുന്നു.
കോളേജ് വിദ്യാഭ്യാസകാലത്ത് എ.ബി.വി.പി.യുടെ സംസ്ഥാന നേതാവായിരുന്നു ഇദ്ദേഹം. 2018 ല്‍ രണ്ടാം തവണയാണ് ഇദ്ദേഹം ബി.ജെ.പി യുടെ പ്രസിഡന്റാകുന്നത്.
ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് പി.എസ്. ശ്രീധരന് പിള്ളയുടെ ജനനം. വെണ്മണി മാര്‍ത്തോമ്മാ ഹൈസ്കൂളിലും പന്തളത്തുമാണ് ശ്രീധരന് പിള്ള പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം 1974ല്‍ കോഴിക്കോട്ട് നിയമപഠനത്തിനായി പോയി. അടിയന്തരാവസ്ഥ കാലമാണു ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിനു കരുത്തുപകര്‍ന്നത്. അഭിഭാഷകനായ ശേഷം കോഴിക്കോട്ടെ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. നിലവില്‍ അഭിഭാഷകനായി ജോലി നോക്കുന്നു.
“Lakshadweep Enna Maradhaka dweep” has been added to your cart. View cart