പ്രകാശ ഗോപുരത്തിനരികെ :- ശന്തനു നായിഡു
വിവര്‍ത്തനം :- ഷമീമ മജീദ്
തെരുവ് നായകളോടുള്ള സഹാനുഭൂതി പങ്കുവെക്കലിൽ ഉടെലെടുത്ത ഒരു അസാധാരണ സൗഹൃദമായിരുന്നു അത്. റോഡിൽ അലഞ്ഞു നടന്ന് , വാഹനങ്ങൾ കയറി ചത്തുപോകുന്ന നായകളെ രക്ഷിക്കാനായി 2014 -ൽ ഓട്ടോമൊബൈൽ ഡിസൈനർ എൻജിനീയറായ ഇരുപത്തിനാലുകാരൻ ശന്തനു നായിഡു ‘മോട്ടോപോസ് ‘ എന്ന നൂതന സംരംഭം തുടങ്ങുന്നു . ഇന്ത്യൻ വ്യവസായ ഇതിഹാസം രത്തൻ ടാറ്റ ഇതറിയുകയും ആ ഉദ്യമത്തിൽ പങ്കാളി ആവുകയും മാത്രമല്ല , കുറച്ചു കാലം കൊണ്ട് ശന്തനുവിന്‍റെ ഉപദേഷ്ടാവും ,ബോസും പ്രിയ സുഹൃത്തും ആയി മാറുകയും ചെയ്ത കഥ ,വശ്യമായ രീതിയിൽ ,ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു. ഇരുപത്തിനാലു വയസ്സുള്ള പൂനെക്കാരൻ ശന്തനു നാല് കൊല്ലം കൊണ്ട് ടാറ്റ ട്രസ്റ്റിന്‍റെ ഡെപ്യൂട്ടി ജനറൽ മാനേജരായ കഥയോടൊപ്പം ടാറ്റ എന്ന മഹദ് വ്യക്തിയുടെ ആരുമറിയാത്ത നന്മയുടെയും മനുഷ്യത്വത്തിന്‍റെയും വിനയത്തിന്‍റെയും സ്നേഹവായ്‌പിന്‍റെയും ചിത്രങ്ങൾ നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു …
Reviews
There are no reviews yet.