Shradhashesham
₹140.00
ശ്രാദ്ധശേഷം
(നോവല്‍)
കെ.വി. മോഹന്‍കുമാര്‍
പേജ്: 144
പുസ്തകം മടക്കിവെച്ച് കഴിയുമ്പോഴാണ് വായനക്കാരന്‍ ‘ശ്രാദ്ധശേഷ’ത്തിലേക്കു കടക്കുന്നത്. കീഴാളരും മേലാളരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സംഘട്ടനത്തിന്റെ ചരിത്രപരമായ പ്രസക്തി കീഴൂര്‍ ചാന്നാന്‍, നാടുവാഴി ഏറ്റുമുട്ടലിലൂടെ വെളിവാകുന്നു. കാളിക, ദുര്‍ഗ, അപര്‍ണ, ആത്രേയി പിന്‍തുടര്‍ച്ചകളുടെ അല്ലെങ്കില്‍ ഒരേ ആത്മാവിന്റെ ആവര്‍ത്തനങ്ങളുടെ അനിവാര്യത ഒരു മിത്തിന്റെ ഇതളുകളായി വായനക്കാരനില്‍ വിടരുന്നു. ഉറക്കം തരാത്ത ഒരു വ്യത്യസ്താനുഭവമായി ശ്രാദ്ധശേഷം ഉള്ളില്‍ നിറയുന്നു. ഒരു വിഭ്രാത്മക കല്പനയുടെ യാനപാത്രങ്ങളിലേറി അജ്ഞാതസാഗരതരംഗങ്ങള്‍ക്കുമേല്‍ ഒരുവേള കടലടിത്തട്ടുകളിലും സഞ്ചരിക്കാന്‍, അവിടത്തെ നിഗൂഢതകളിലേക്ക് ഊളിയിടാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്ന കെ.വി. മോഹന്‍കുമാറിന്റെ ആദ്യനോവല്‍.
അവതാരിക: കാക്കനാടന്‍
Reviews
There are no reviews yet.