ഏകനായ അല്ലാഹു
(ആത്മീയം)
ആയിഷ ബിന്‍ത് അബ്ദുള്ള കക്കോടന്‍
”അറിവില്‍ നിന്ന് അല്‍പമല്ലാതെ മനുഷ്യര്‍ക്ക് നല്‍കിയിട്ടില്ല”
എന്ന് ഇസ്‌റാഅ് 85ലും, ”മനുഷ്യനെ ദുര്‍ബലനായിക്കൊണ്ടാണ്
സൃഷ്ടിച്ചിട്ടുള്ളത്” എന്ന് നിസാഅ് 28ലും അല്ലാഹു വ്യക്തമാക്കുന്നു.
പ്രപഞ്ച ഉല്‍പ്പത്തിയെയും അന്ത്യത്തെയും കുറിച്ചുള്ള മനുഷ്യരുടെ
അജ്ഞതയാണ് അതിന് തെളിവ്. ബര്‍സഖ് ലോകത്തെ അനന്തമായ
ജീവിതത്തിലേക്കുള്ള ഒരു തുടക്കം മാത്രമാണ് മരണം എന്ന്
പ്രവചിച്ചുകൊണ്ട് അല്ലാഹു മനുഷ്യര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കി.
വിശ്വാസം എന്തുമാവട്ടെ കര്‍മ്മങ്ങള്‍ മാത്രം മതിയെന്നോ,
കര്‍മ്മങ്ങള്‍ എന്തുമാവട്ടെ വിശ്വാസം മാത്രം മതിയെന്നോ
ഇസ്‌ലാം അനുശാസിക്കുന്നില്ല. ആറ് ഈമാന്‍ കാര്യവും
അഞ്ച് ഇസ്‌ലാം കാര്യവും റസൂല്‍(സ)യുടെ പവിത്രമായ
ജീവിത സംഹിതയും അടങ്ങിയതാണ് ഇസ്‌ലാം മതം എന്ന്
‘ഏകനായ അല്ലാഹു’വിനെ മഹത്വപ്പെടുത്തിക്കൊണ്ട്
അഭിമാനത്തോടെ പരിചയപ്പെടുത്തട്ടെ.
മനസ്സിലാക്കുവാന്‍ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
(ആമീന്‍)
Reviews
There are no reviews yet.