വൈകിവീശിയ മുല്ലഗന്ധം
(കവിതാസമാഹാരം)
ജാസ്മിന്‍ സമീര്‍
യാഥാര്‍ത്ഥ്യങ്ങളുടെ ഈര്‍പ്പങ്ങളില്‍ ഇരുപ്പുറയ്ക്കാതെ അയാഥാര്‍ത്ഥ്യങ്ങളുടെ മണലാരണ്യത്തില്‍ അലഞ്ഞ് തിരിയുമ്പോള്‍ കവിത വിരസവും പരാജയവുമായിതീരുന്നു. സത്യത്തിന്റെ ഒളിവില്‍ കഴിയുന്ന അനേകം അടരുകളിലേക്ക് ഒരായുധം കണക്കെ തുളഞ്ഞ് കയറുമ്പോല്‍ തൊലിപ്പുറങ്ങളിലൊതുങ്ങുന്ന ഇക്കിളികളില്‍ നിന്ന് കവിത ആര്‍ജ്ജവത്തോടെ പുറത്ത് കടക്കും.
കുറുകലിന് പകരമപ്പോള്‍ കുരച്ച് ചാട്ടമാവും. കണ്ണീരൊഴുക്കുക എന്നതിനപ്പുറം കണ്ണീരൊതുക്കി കുതറുക എന്ന കൃത്യനിര്‍വഹണത്തിലേക്ക് കവിത ജന്മസാഫല്യം വീണ്ടെടുക്കുന്നു. ജാസ്മിന്‍ സമീറിന്റെ കവിത പരമ്പരാഗത വ്യാകരണ നിയമങ്ങളെ പൊളിച്ചും പൊതുവഴികളെ പിളര്‍ത്തിയും ശ്മശാനങ്ങളുടെയും പൂന്തോപ്പുകളുടെയും ഇടയില്‍നിന്ന് കനക്കുകയാണ്. കവിതയുടെ പുതു നടക്കാവുകളില്‍ വെളിച്ചമാവാന്‍ കഴിയുന്ന ഒരു കവി ഹൃദയം ജാസ്മിനില്‍ കെടാതെ കത്തിനില്‍പ്പുണ്ട്.
Reviews
There are no reviews yet.