കാട്ടിലെ ക്ലാസിറൂം കഥകള്‍
(ബാലസാഹിത്യം)
ഷാജി മാലിപ്പാറ
കളിച്ചുരസിക്കാന്‍ നമുക്ക് കാട്ടിലേക്ക് പോകാം, കാട്ടിലെ സ്‌കൂള്‍ വിശേഷങ്ങളും ക്ലാസ്‌റൂം കഥകളും കളിതമാശകളും പറഞ്ഞുരസിക്കാം. കുഞ്ഞുമനസ്സുകളില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വെളിച്ചം പകര്‍ന്ന് സദ്ചിന്തകളും സദ്ഭാവനയും പ്രദാനം ചെയ്യുന്ന നര്‍മ്മമധുരമായ കഥകള്‍. ആന, കുറുക്കന്‍, പുലി, മാന്‍, കുരങ്ങന്‍, ജിറാഫ്, കഴുത, മുയല്‍ എല്ലാം നല്ല സുഹൃത്തുക്കളും ആത്മമിത്രങ്ങളുമാകുന്ന കഥകള്‍. കുറുക്കന്റെ സാമര്‍ത്ഥ്യവും തത്തയുടെ കുസൃതിയും ആനയുടെ കരുത്തും കഴുതയുടെ തമാശയും മാനിന്റെ വേഗതയും മുയലിന്റെ സന്മനസ്സും നമ്മെ കഥകളുടെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചുരസിക്കാവുന്ന തേനൂറും കഥകള്‍.
1 review for Kattile Classroom Kathakal