അവിചാരിതം
(നോവല്‍)
ശാന്താതുളസീധരന്‍
പ്രണയവും വാത്സല്യവും ഊടും പാവുമാക്കി നെയ്‌തെടുത്ത ജീവിതം പ്രതിബന്ധങ്ങളെപ്പോലും അലിയിച്ചുമാറ്റി ഒഴുകിയപ്പോള്‍ ദാമ്പത്യത്തിന് പുതുവര്‍ണ്ണങ്ങള്‍ അകമ്പടിയായി. സ്‌നേഹിച്ചു കൊതിതീരാതെ ഒരാള്‍ വിടവാങ്ങിയതോടെ അകാലത്തില്‍ പൊലിഞ്ഞുപോയ നക്ഷത്രദീപ്തിശേഷിപ്പിച്ച ഏകാന്തതയില്‍ പ്രിയപ്പെട്ടവളുടെ ഓര്‍മ്മകളെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചു ഒറ്റയ്ക്ക് തുഴഞ്ഞ പതിനാലു വര്‍ഷങ്ങള്‍. ഓര്‍മ്മയുടെ പുതപ്പിനുള്ളില്‍ ഇന്നലെകളെ വാരിപ്പുണര്‍ന്നുള്ള ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളിലും തളരാതെ മറ്റുള്ളവരുടെ സങ്കടങ്ങള്‍ ഒപ്പാന്‍ ആത്മസമര്‍പ്പണം ചെയ്ത അറിയുന്നവര്‍ക്കെല്ലാം ബാലേട്ടന്‍ എന്ന ഒറ്റപ്പദം കൊണ്ട് അടയാളപ്പെടുന്ന സ്‌നേഹത്തിനു സമര്‍പ്പിക്കുന്ന നോവല്‍.
Reviews
There are no reviews yet.