സി.എച്ച്. മുഹമ്മദ് കോയ
നര്‍മ്മം പുരട്ടിയ അറിവിന്റെ കാളുകള്‍
നവാസ് പൂനൂര്‍
ജീവിച്ചിരിക്കുന്ന വര്‍ഷങ്ങളല്ല, വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനം എന്ന് നമ്മെ ബോധ്യപ്പെടുത്തി സി.എച്ച്. മുഹമ്മദ് കോയ. കേവലം 56 വര്‍ഷമേ അദ്ദേഹം ജീവിച്ചുള്ളൂ. ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്യാവുന്നതൊക്കെ അദ്ദേഹം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍, എം.എല്‍.എ, സ്പീക്കര്‍, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി പദവികളിലെല്ലാം അദ്ദേഹമെത്തി. ഈ ചെറിയ കാലം കൊണ്ട് ഇത്രയും പദവികളിലെത്താന്‍ കഴിഞ്ഞ മറ്റേത് നേതാവുണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അന്ധകാരത്തില്‍ കഴിഞ്ഞ ഒരു സമൂഹത്തിന് പ്രകാശമേകി മെഴുകുതിരി പോലെ ഉരുകിത്തീര്‍ന്ന ആ ജീവിതം കൊച്ചു കൊച്ചു കഥകളിലൂടെ, കുറിപ്പുകളിലൂടെ ഹൃദ്വമധുരമായി പറഞ്ഞുപോകുന്നു.
Reviews
There are no reviews yet.