ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ്
(ഉമ്മന്‍ചാണ്ടി ഓര്‍മ്മപുസ്തകം)
എഡിറ്റര്‍: നവാസ് പൂനൂര്‍
കോണ്‍ഗ്രസ്സിന്റെയോ ഐക്യജനാധിപത്യ മുന്നണിയുടെയോ മാത്രമല്ല, കേരളത്തിന്റെ തന്നെ പൊതുസ്വത്തായിരുന്നു ഉമ്മന്‍ ചാണ്ടി. സൗഹൃദബന്ധങ്ങളിലും പ്രവര്‍ത്തനമേഖലകളിലും കരുതലും കാവലുമാകാന്‍ പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് സാധിച്ചു. സൗഹൃദത്തിന്റേയും കരുതലിന്റേയും ധാരാളം അടയാളങ്ങള്‍ ആ ജീവിതം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. വിദ്യാര്‍ത്ഥിയായിരിക്കേ സഹപാഠിയായ സുഹൃത്തിന് പോളിടെക്‌നിക്കില്‍ പഠിക്കാന്‍ അഡ്മിഷന്‍ ഫീസിന് പണമില്ലെന്നറിഞ്ഞ അദ്ദേഹം വിരലിലെ സ്വര്‍ണമോതിരം ഊരിക്കൊടുത്തതു മുതല്‍ മുഖ്യമന്ത്രിയായപ്പോള്‍ കോഴിക്കോട് പൊതുപരിപാടിക്കിടയില്‍ സഹപാഠിക്ക് വീടില്ലെന്ന് പറഞ്ഞ മൂന്നാം ക്ലാസ്സുകാരിയുടെ സങ്കടപരാതിക്ക് വളരെ വേഗത്തില്‍ പരിഹാരം കണ്ടതുവരെയുണ്ട്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
(അവതാരികയില്‍നിന്ന്)
Reviews
There are no reviews yet.