ഡോ. എ. യൂനുസ് കുഞ്ഞ്
മനുഷ്യസ്‌നേഹത്തിന്റെ നിറകുടം
(ഓര്‍മ്മ)
എഡിറ്റര്‍ : നൗഷാദ് യൂനുസ്
ആധുനിക കൊല്ലത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച നേതാവാണ് ഡോ. എ. യൂനുസ് കുഞ്ഞ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും ഓര്‍മ്മകളുമാണ് ഈ പുസ്തകത്തിലുള്ളത്. സാമൂഹിക രാഷ്ട്രീയ വ്യാവസായിക രംഗങ്ങളില്‍ ധിഷണാശക്തി കൊണ്ടും, കഠിനാധ്വാനം കൊണ്ടും ശ്രദ്ധേയ സ്ഥാനം നേടിയ കഥാപുരുഷന്‍ മലപ്പുറത്തെ ജനപ്രതിനിധി എന്ന നിലയില്‍ കാഴ്ചവെച്ചത് അന്യൂനമായ പ്രവര്‍ത്തനമാണ്.
കശുവണ്ടി വ്യവസായത്തെ, കൊല്ലം ജില്ലയോടു ചേര്‍ത്ത് അന്താരാഷ്ട്രരംഗത്ത് പ്രശസ്തി നേടാനും വിദ്യാഭ്യാസ രംഗത്തിന് അനല്പമായ സംഭാവനകള്‍ അര്‍പ്പിക്കാനും കഴിഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള സ്മരണകളുടെ സമാഹരണം നടത്തിയത് മകനും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ സജീവസാന്നിധ്വവുമായ നാഷാദ് യൂനുസാണ്.
ഇത് കാലത്തിനാവശ്വമായ ഒരു മാതൃകാപുസ്തകമാണ്.
1 review for Dr. A. Younus Kunju – Manushya snehathinte Nirakudam – Editor: Noushad Younus