ചില നേരങ്ങളില്‍
(കഥകള്‍)
മുഹമ്മദലി പൂനൂര്‍
ഈ കഥ പറച്ചിലിന്റെ ഒരു പാരമ്പര്യം മുഹമ്മദലി പൂനൂരിലും നമുക്ക് കാണാം. വായനക്കാരെ ഒപ്പം കൊണ്ട് പോവുന്ന തരത്തില്‍ മനോഹരമായി കഥ പറയുന്നുണ്ട് ഈ കഥാസമാഹാരത്തില്‍. വായന ഒരു യാതനയായി മാറുന്ന കാലത്തു വായനക്കാരെ കൂടെ കൊണ്ട് പോവാന്‍ കഴിയുക എന്നത് നിസ്സാര കാര്യമല്ല. കഥയില്ലായ്മ പോലും ആഘോഷിക്കപ്പെടുമ്പോള്‍ ഞാനിതിനെ ‘കഥയുള്ള കഥകള്‍’ എന്ന് വിളിക്കുന്നു. കടം വാങ്ങിയ ദര്‍ശനങ്ങളില്‍ തൂവല്‍ മിനുക്കി നടക്കുന്ന എഴുത്തുകാരനല്ല ഇവിടെയുള്ളത്. നാട്ടിലെയും വിദേശങ്ങളിലെയും കണ്ടും കേട്ടും സൂക്ഷ്മമായ നിരീക്ഷണം നടത്തിയുമുള്ള അനുഭവങ്ങളും മറ്റും കഥയാവുകയാണിവിടെ.’ചില നേരങ്ങളിലെ” മുഹമ്മദലി പൂനൂരിന്റെ വ്യത്യസ്തമായ കഥയുള്ള നല്ല കഥകള്‍ വായനക്കാര്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യും.
– പി.കെ പാറക്കടവ്
Reviews
There are no reviews yet.