Pattormmakalile Ishal Koottu – VM Kutty and Vilayil Faseela – Rahmath Pulikkal

275.00

Category : Memoirs
ISBN : 978-81-19289-88-2
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 176

275.00

Add to cart
Buy Now
Category:

പാട്ടോര്‍മ്മകളിലെ ഇശല്‍ കൂട്ട്
(ഓര്‍മ്മ)
എഡിറ്റര്‍: റഹ്‌മത്ത്

മാപ്പിളപ്പാട്ടുകളുടെ ലോകത്ത് ആറുപതിറ്റാണ്ടിലേറെക്കാലം അര്‍പ്പണബോധ ത്തോടെ പ്രവര്‍ത്തിച്ച കലാകാരനാണ് ശ്രീ. വി.എം. കുട്ടി. ഗായകന്‍, ഗാനരച യിതാവ്, സംഗീതസംവിധായകന്‍, പ്രചാരകന്‍, ചരിത്രകാരന്‍, വ്യാഖ്യാതാവ് എന്നീ വ്യത്യസ്ത നിലകളിലുള്ള അദ്ദേഹത്തിന്റെ കര്‍മ്മപഥങ്ങള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ മുദ്രിതമാണ്. ഈ സംഗീതപ്രതിഭയുടെ സര്‍ഗ്ഗാ ത്മകമായ കണ്ടെത്തലാണ് വിളയില്‍ ഫസീല എന്ന അനുഗ്രഹീത ഗായിക. മാപ്പിളഗാനമേള എന്ന പ്രയോഗത്തിന്റെ പര്യായപദം പോലെ ”വി.എം. കുട്ടി വിളയില്‍ ഫസീല ടീം’ കൊണ്ടാടപ്പെട്ടു. ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച സംഗീതപ്ര പഞ്ചത്തെയും കലാജീവിതത്തെയും അടയാളപ്പെടുത്തുന്ന ഓര്‍മ്മപുസ്ത കമാണ് ‘പാട്ടോര്‍മ്മകളിലെ ഇശല്‍കൂട്ട്’.

 

Brand

Rahmath Pulikkal

റഹ്‌മത്ത് പുളിക്കല്‍
1971 ഡിസംബര്‍ 25-ന് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി. എം. കുട്ടിയുടെയും ആമിനക്കുട്ടിയുടെയും അഞ്ചാമത്തെ മകനായി പുളിക്കല്‍ ദാറുസ്സലാമില്‍ ജനനം. പുളിക്കല്‍ എ.എം.എം.എല്‍.പി. സ്‌കൂളിലും തുടര്‍ന്ന് പുളിക്കല്‍ ഹൈസ്‌കൂളിലും പഠനം. ഫാറൂഖ് കോളജില്‍ നിന്ന് പ്രി-ഡിഗ്രിയും, മഞ്ചേരി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി.
1995 മുതല്‍ പ്രവാസിയാണ്. ഇപ്പോള്‍ യു.എ.ഇ.യില്‍ ബിസിനസ്സ് ചെയ്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. 'പ്രിയമുള്ള റസിയ' എന്ന നോവല്‍, നൗഷു ഷമീര്‍ സംവിധാനം ചെയ്ത അബൂക്ക എന്ന ഹ്രസ്വ സിനിമയുടെ തിരക്കഥ എന്നിവ രചനകളാണ്. ആനുകാലിക വിഷയങ്ങളില്‍ ഗാനരചനയും കഥകളും എഴുതാറുണ്ട്. 
ഭാര്യ: ഷാഹിന മേച്ചേരി. മക്കള്‍: മുഹമ്മദ് അബ്‌സം, അദില ആമിന, അമന്‍, അയ്ദിന്‍. 
വിലാസം: 'ഗസല്‍'
പെരിയമ്പലം
പുളിക്കല്‍. പി.ഒ.
മലപ്പുറം (ജില്ല)
പിന്‍ : 673 637

Reviews

There are no reviews yet.

Be the first to review “Pattormmakalile Ishal Koottu – VM Kutty and Vilayil Faseela – Rahmath Pulikkal”
Review now to get coupon!

Your email address will not be published. Required fields are marked *