ജീവിതത്തിൻറ്റെ വിസ്മയ രഹസ്യങ്ങൾ
ഗൗർ ഗോപാൽ ദാസ്
ഭൂമിയിലെ മനോഹര സൃഷ്ടിയാണ് മനുഷ്യൻ .വികാരങ്ങൾക്കും വിചാരങ്ങൾക്കും അടിമപെട്ട് പോകുന്നത് കൊണ്ട് നമുക്കു ചുറ്റും ഉള്ള അന്തരീക്ഷം പോസറ്റീവും നെഗറ്റീവും ആയി മാറുന്നു .തിരക്ക് പിടിച്ച ഓരോ ജീവിതത്തിലും മനസ്സിനെ അലട്ടുന്ന ഒരുപാട് ചിന്തകൾ ഉണ്ടാവുന്നു . സത്യത്തിൽ എവിടെയാണോ ഒരു പ്രശ്നം ഉള്ളത് അവിടെ നാമൊക്കെ ഉണ്ട് . നമ്മൾ ഓരോരുത്തരും പ്രശ്നങ്ങളുടെ വലിയ ഉപഭോക്താവാണ് .എന്ത് കൊണ്ടാണ് നാം ഇത്രമേൽ പ്രശ്നങ്ങളെ സ്വീകരിക്കുന്നത് ? വലിയ വലിയ ഗോളങ്ങളായി നമ്മുടെ മുന്നിൽ പ്രദക്ഷിണം വെയ്ക്കുന്നത് നമ്മുടെ മാത്രമല്ല മറ്റുളവരുടെ പ്രശ്നങ്ങൾ കൂടെ ആണ് . നമ്മുടെ ചുറ്റിലും ഉള്ള നല്ല കാര്യങ്ങൾ അല്ലെങ്കിൽ സന്തോഷങ്ങൾ ഉണ്ടാവുന്നത് കാണാനാവാത്തത് എന്ത് കൊണ്ടാണ് ? നമുക്ക് ഒരുപാട് മനോഹരമായ കാര്യങ്ങളുടെ ഉപഭോക്താവ് ആയിക്കൂടെ ? പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് , വിജയങ്ങൾ ആസ്വദിച്ചു കൊണ്ട് നമുക്ക് ഈ മനോഹരമായ ജീവിതം ആസ്വദിച്ചു കൂടെ ….. ഗൗർ ഗോപാൽ ദാസ് വാക്കുകളിലൂടെ മനുഷ്യ മനസ്സുകൾക്ക് തരുന്ന ഒരു ശക്തിയുണ്ട് ഇനിയത് ഒലിവ് പബ്ലിക്കേഷന്റെ പുസ്തകരൂപത്തിലും .
Reviews
There are no reviews yet.