ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും:
— നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
– അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
– താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
– നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
– സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
– നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
– എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
– എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
– വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്
തുടങ്ങി, കൂടുതൽ കാര്യങ്ങൾ…
‘ജെയ് ഷെട്ടിയുടെ സൂപ്പർ കരുത്ത് ഇതാണ്: വിജ്ഞാനത്തെ പ്രസക്തവും പ്രാപ്യവുമാക്കുക. അദ്ദേഹത്തിെൻറ കൃതി ആഴമേറിയതും തീക്ഷ്ണവും പ്രായോഗികവുമാണ്. പുതിയ സ്വഭാവരീതികളും ശീലങ്ങളും അറിവും ഉണ്ടാക്കിയെടുക്കാൻ നിരവധി പേർക്ക് ഇൗ കൃതി സഹായകമാകും, അതിലൂടെ തങ്ങൾ ശരിക്കും ആഗ്രഹിക്കുന്ന ജീവിതത്തിലേക്ക് വഴിനടത്താൻ ഇത് അവർക്ക് വഴികാട്ടിയാകും.’
വിൽ സ്മിത്ത് ആൻറ് ജദ പിൻകെറ്റ് സ്മിത്ത്
……………………………………………
‘എങ്ങനെ നിങ്ങളുടെ കരുത്ത് കെട്ടിപ്പടുക്കാം എന്ന് പടിപടിയായി ജെയ് ഷെട്ടി കാണിച്ചുതരുന്നു, ഒപ്പം, സ്വന്തം പ്രതിച്ഛായയിൽ നിന്ന് ആത്മാഭിമാനത്തിലേക്ക് നിങ്ങളുടെ ഉൗന്നൽ മാറ്റുന്നതിനെക്കുറിച്ചും.’
ദീപക് ചോപ്ര, എം.ഡി
പ്രൊഫസർ ഒാഫ് മെഡിസിൻ, യൂണിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ, സാൻ ഡിയേഗോ
…………………………………..
‘ഇൗ ലോകത്തിെൻറ കാലാതീതമായ വിജ്ഞാനത്തിെൻറ ഉറവിടമാകുക എന്ന അപൂർവ നേട്ടത്തിനുടമയാണ് ജെയ് ഷെട്ടി, ദൈനംദിന നിമിഷങ്ങളുമായി സംയോജിപ്പിച്ച് ആ വിജ്ഞാനത്തെ സമകാലികമാക്കുകയും അതിന് അർഥവും ശോഭയും നൽകുകയും ചെയ്യുന്നു. ആ വിജ്ഞാനത്തിെൻറ പ്രത്യാശാകിരണങ്ങൾ അദ്ദേഹം ഇതിനകം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകഴിഞ്ഞു, എന്നാൽ, ഇവിടെ അതിനെയെല്ലാം ജീവിതത്തെ മാറ്റിത്തീർക്കുന്ന ഒരൊറ്റ വാള്യമായി അദ്ദേഹം സമാഹരിക്കുകയാണ്. നിങ്ങളുടെ മനസ്സ് തുറക്കാൻ, ഹൃദയത്തിന് ഉത്തേജനം ലഭിക്കാൻ, വിജയത്തെ പുനർനിർവചിക്കാൻ, നിങ്ങളുടെ അഗാധലക്ഷ്യങ്ങളുമായി ബന്ധപ്പെടാൻ ഇൗ പുസ്തകം വായിക്കുക.’
അരിയന്ന ഹഫിംഗ്ടൺ,
ദി ഹഫിംഗ്ടൺ പോസ്റ്റ് സ്ഥാപകൻ, ത്രൈവ് ഗ്ലോബൽ സ്ഥാപകനും സി.ഇ.ഒയും
…………………………………
സോഷ്യൽ മീഡിയ സൂപ്പർസ്റ്റാറും ‘ഒാൺ പർപസ്’ എന്ന നമ്പർ വൺ പോഡ്കാസ്റ്റിെൻറ അവതാരകനുമായ ജെയ് ഷെട്ടി, ഒരു സന്യാസിയെന്ന നിലക്ക് താൻ ആർജിച്ച കാലാതീതമായ വിജ്ഞാനത്തിെൻറ സത്ത ഉൗറ്റിയെടുത്ത് പ്രായോഗികമാർഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ്, അതുവഴി ആർക്കും ഉൽക്കണ്ഠ കുറഞ്ഞതും കൂടുതൽ അർഥവത്തുമായ ഒരു ദൈനംദിന ജീവിതം സാധ്യമാകുന്നു.
ഒരു ഡോക്ടറോ അഭിഭാഷകനോ അല്ലെങ്കിൽ ഒരു തോറ്റയാളോ ആകാൻ സാധ്യതയുള്ള ഒരു കുടുംബത്തിലാണ് ഷെട്ടി വളർന്നത്. അദ്ദേഹം മൂന്നാമത്തെ ഒാപ്ഷനാണ് തെരഞ്ഞെടുത്തതെന്ന് കുടുംബത്തിന് ബോധ്യമായി: തെൻറ കോളേജിലെ ബിരുദദാന ചടങ്ങിൽ പെങ്കടുക്കുന്നതിനുപകരം, അദ്ദേഹം ഒരു സന്യാസിയാകാൻ ഇന്ത്യയിലേക്കുപോയി, ദിവസവും നാലുമുതൽ എട്ടു മണിക്കൂർ വരെ ധ്യാനത്തിലേർപ്പെട്ടു, മറ്റുള്ളവരെ സഹായിക്കാൻ ജീവിതം ഉഴിച്ചുവെച്ചു. മൂന്നുവർഷത്തിനുശേഷം, ഒരു അധ്യാപകൻ അദ്ദേഹത്തോട് പറഞ്ഞു; സന്യാസപാത വിട്ട് തെൻറ പരിചയസമ്പത്തും വിജ്ഞാനവും മറ്റുള്ളവരുമായി പങ്കിടുകയാണെങ്കിൽ അദ്ദേഹത്തിന് ലോകത്തിനുമേൽ കൂടുതൽ വിപുലമായ സ്വാധീനം ചെലുത്താൻ കഴിയും എന്ന്. അങ്ങനെ, കടപ്പാടിെൻറ ഭാരവുമായി, പറയത്തക്ക വൈദഗ്ധ്യമൊന്നുമില്ലാതെ അദ്ദേഹം നോർത്ത് ലണ്ടനിലെ തെൻറ മാതാപിതാക്കളുടെ അരികിൽ തിരിച്ചെത്തി.
തെൻറ പഴയ സ്കൂൾ സഹപാഠികളുമായി ഷെട്ടി ബന്ധപ്പെട്ടു- പലരും ലോകത്തെ ഏറ്റവും വലിയ കോർപറേഷനുകളിൽ ജോലി ചെയ്യുകയായിരുന്നു- അവർ അസാമാന്യമായ സമ്മർദവും സംഘർഷവും അസന്തുഷ്ടിയും അനുഭവിക്കുന്നവരായിരുന്നു, സുഖകരമായി കഴിയാനും ലക്ഷ്യബോധമുണ്ടാക്കാനും ശാന്തമായിരിക്കാനുമെല്ലാം കഴിയുന്ന പരിശീലനം നൽകാൻ അവർ ഷെട്ടിയെ ക്ഷണിച്ചു. അന്നുമുതൽ ഷെട്ടി ലോകത്തെ ഏറ്റവും ജനപ്രിയ ചിന്താ ലീഡർമാരിൽ ഒരാളാണ്.
പ്രചോദനാത്മകമായ, ശാക്തീകരിക്കുന്ന ഇൗ കൃതിയിലൂടെ, ഷെട്ടി ഒരു സന്യാസിയെന്ന നിലയ്ക്കുള്ള തെൻറ കാലം വരച്ചിടുകയാണ്, അതിലൂടെ നമുക്കുമുന്നിലെ റോഡ്ബ്ലോക്കുകൾ മറികടന്ന് നമ്മുടെ സാധ്യതകളിലേക്കും കരുത്തിലേക്കും എങ്ങനെ എത്തിച്ചേരാം എന്ന് കാണിച്ചുതരികയാണ്. ആശ്രമത്തിൽനിന്ന് ആർജിച്ച പൗരാണിക വിജ്ഞാനവും തെൻറ സ്വന്തം അനുഭവങ്ങളും സംയോജിപ്പിച്ച് രചിച്ച ‘ചിന്തിക്കൂ, ഒരു സന്യാസിയെപ്പോലെ’ എന്ന കൃതിയിലൂടെ, നെഗറ്റീവ് ചിന്തകളും സ്വഭാവങ്ങളും എങ്ങനെ മറികടക്കാം എന്നും നമ്മളിൽ അന്തർലീനമായ ശാന്തതയും ലക്ഷ്യബോധവും എങ്ങനെ സ്വായത്തമാക്കാമെന്നും വെളിപ്പെടുത്തുന്നു. അമൂർത്തമായ പാഠങ്ങളെ ഉപദേശങ്ങളും വ്യായാമങ്ങളുമായി അദ്ദേഹം മാറ്റുന്നു, അതുപയോഗിച്ച് സമ്മർദം കുറയ്ക്കാനും ബന്ധങ്ങൾ മെച്ചപ്പെടുത്താനും നമ്മളിൽ അടങ്ങിയിരിക്കുന്ന നന്മകളെ ലോകത്തിന് സമർപ്പിക്കാനും നമുക്ക് കഴിയുന്നു. ഷെട്ടി ഒരു കാര്യം തെളിയിക്കുന്നു- ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിയും, കഴിയണം.
Reviews
There are no reviews yet.