Kadalum Karalum

Original price was: ₹50.00.Current price is: ₹45.00.

കടലും കരളും
(നോവല്‍)

ശ്രീകുമാരന്‍ തമ്പി

പേജ്:

ഹംസക്കോയയ്ക്ക് ഹൃദയമുണ്ടെന്നു മമ്മതിന്റെ ഭാര്യയായ കതീശയല്ലാതെ വേറെയാരെങ്കിലും ആത്മാര്‍ത്ഥമായി പറയുമോയെന്ന് സംശയമാണ്. രാത്രിയില്‍ കടലുമായി മല്ലിട്ടുകഴിയുന്ന ഒരു ഭര്‍ത്താവില്‍ നിന്ന് നേടാന്‍ കഴിയാത്തവയെല്ലാം അവള്‍ നേടിയത് ആ മനുഷ്യനില്‍ നിന്നാണ്. ദാഹിച്ചു വലയുന്ന ഒരു പെണ്ണിന് എന്നുമെന്നും മധുരം കലര്‍ന്ന മുന്തിരിച്ചാറ് കുടിക്കാന്‍ കൊടുക്കുന്ന കൈകള്‍ മറക്കാന്‍ കഴിയുമോ? അഭ്രപാളികളിലൂടെ അനേകം ജീവിതങ്ങള്‍ പകര്‍ത്തിയ ശ്രീകുമാരന്‍ തമ്പിയുടെ നോവല്‍.

Kadalum Karalum

Original price was: ₹50.00.Current price is: ₹45.00.

Add to cart
Buy Now

Brand

Sreekumaran Thambi

ശ്രീകുമാരന്‍ തമ്പി1940 മാര്‍ച്ച് 16ന് ഹരിപ്പാട്ട് ജനിച്ചു. കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍. അച്ഛന്‍: കളരിക്കല്‍ കൃഷ്ണപിള്ള, അമ്മ: ഭവാനിക്കുട്ടിത്തങ്കച്ചി. ഗണിത ശാസ്ത്രത്തിലും സിവില്‍ എന്‍ജിനീയറിങ്ങിലും ബിരുദം. കോഴിക്കോട്ട് അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായിരിക്കെ 1966-ല്‍ ഉദ്യോഗം രാജിവെച്ചു. 1960-ല്‍ പ്രഥമ കവിതാ സമാഹാരം പ്രസിദ്ധപ്പെടുത്തി. കാക്കത്തമ്പുരാട്ടി, കുട്ടനാട്, കടലും കരളും, ഞാനൊരു കഥപറയാം (നോവലുകള്‍), എന്‍ജിനീയറുടെ വീണ, നീലത്താമര, എന്‍ മകന്‍ കരയുമ്പോള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍, അച്ഛന്റെ ചുംബനം, അമ്മയ്‌ക്കൊരു താരാട്ട് (കവിതാസമാഹാരങ്ങള്‍), ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സിനിമ-കണക്കും കവിതയും, തിരഞ്ഞെടുത്ത ആയിരത്തൊന്ന് ഗാനങ്ങള്‍ അടങ്ങിയ ഹൃദയസരസ്സ് എന്നിവ പ്രധാന കൃതികള്‍. ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, ഗാനം, മോഹിനിയാട്ടം എന്നീചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ്, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള ഗവണ്‍മെന്റ് വെറ്റിറന്‍ സിനി ആര്‍ട്ടിസ്റ്റ് അവാര്‍ഡ് (1966), മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനയ്ക്കു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം, കവിതയ്ക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌കാരം, പ്രവാസകൈരളി അവാര്‍ഡ്, ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. 30 മലയാള ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 22 കഥാചിത്രങ്ങളും 11 ടി.വി. പരമ്പരകളും നിര്‍മ്മിച്ചു. ദേശീയ ഫിലിം അവാര്‍ഡ് കമ്മിറ്റിയില്‍ മൂന്നു പ്രാവശ്യം അംഗമായിരുന്നു. കേരള ഫിലിം അവാര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. (2004)ഭാര്യ : രാജേശ്വരി മക്കള്‍: കവിത, രാജകുമാരന്‍ തമ്പിവിലാസം: 19, ബെല്ലവിസ്റ്റ, പള്ളിമുക്ക് പേയാട് പി.ഒ., തിരുവനന്തപുരം പിന്‍ - 695 573 

Reviews

There are no reviews yet.

Be the first to review “Kadalum Karalum”
Review now to get coupon!

Your email address will not be published. Required fields are marked *