ഖാത്ത് ചവയ്ക്കുന്ന തെരുവുകൾ : സൈദ് മുതീഹ് ദമാജ്
വിവർത്തനം ഡോ എ .ഐ അബ്ദുൽ മജീദ്
പ്രസിദ്ധ യമൻ കഥാകൃത്തും നോവലിസ്റ്റുമായ സൈദ് മുതീഹ് ദമാജിന്റെ (1943 -2000 ) അറബി ഭാഷയിലുള്ള സമ്പൂർണ കഥാസംഹാരത്തിൽ നിന്നും നേരിട്ടു വിവർത്തനം ചെയ്‌ത് ഇരുപത് കഥകൾ വായനക്കാർക്ക് സമർപ്പിക്കുന്നു. കർഷകർ , മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങൾ ,ഭൂപ്രഭുക്കൾക്കെതിരെയുള്ള സമരങ്ങൾ ,കച്ചവടക്കാർ ആയുധം വിൽക്കുന്നവർ യമനികൾ എപ്പോഴും ചവയ്ക്കുന്ന പ്രസിദ്ധമായ ഖാത്ത് ഇലയും സൊറ പറച്ചിലും ,വിഘടനവാദം പ്രവാസം യമൻ നാഗരികത ഏകാധിപത്യം ,വിപ്ലവം മതാസന്ധത തുടങ്ങിയവയെല്ലാം ഈ യമൻ കഥകളുടെ പ്രമേയമാണ് . ഹാസ്യകഥകൾ നന്നായി ആസ്വദിക്കുന്നവരാണ് യമനികൾ സൈദിന്റെ കഥകളിൽ ആധുനിക ചെറുകഥയുടെ എല്ലാ അടയാളങ്ങളും കാണാനാവും . യമൻ ചെറുകഥകൾ കടിയേറ്റ ഭാഷ കൊണ്ടും സമകാലിക പ്രമേയങ്ങൾ കൊണ്ടും അറബ് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു മലയാളികൾക് ഏറെ ഇഷ്ടപെടുന്ന പ്രമേയമാണ് സൈദിന്റെ കഥകൾ യമൻ സാംസ്കാരികവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടേറെ കാര്യങ്ങൾ മലയാളി ജീവിതത്തിൽ ദൃശ്യമാണ് . കേരളത്തിന്റെ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ അവതരണം ..
Reviews
There are no reviews yet.