Mathilkkettukal
₹140.00
മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ നോവല്‍.
സമ്പന്നനായ ഈപ്പച്ചന്‍മുതലാളിയുടെ ദൃഷ്ടിയില്‍ പാവപ്പെട്ടവനായ തോമ്മാച്ചന്‍ വെറും കീടമായിരുന്നു. എന്നിട്ടും അവരുടെ കുട്ടികള്‍ പേരമരച്ചുവിട്ടിലും മാന്തോപ്പിലും ഓമല്‍ക്കിളികളായി പാറിനടന്നു. ആ ബന്ധം ഭാവിയില്‍ ആത്മബന്ധത്തോളം എത്തിയാല്‍? ഈപ്പച്ചനും ഭാര്യ ബെറ്റിക്കും അക്കാര്യമാലോചിക്കാനേ വയ്യായിരുന്നു. അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം അവര്‍ കരുക്കള്‍ നീക്കി. തോമ്മാച്ചനും കുടുംബവും എന്നെന്നേക്കുമായി നാടിനോടു യാത്ര പറഞ്ഞു. വിധിയുടെ വാള്‍ വീശല്‍ച്ചീറ്റലുകള്‍ അവിരാമം ഉയരുകയാണ്! എത്രയെത്ര അപ്രതീക്ഷിതസംഭവങ്ങള്‍. കര്‍മ്മബന്ധത്തിന്റെ ചരടുവലികള്‍ യാത്ര പറഞ്ഞവരെ വീണ്ടും കൂട്ടിമുട്ടിക്കുകയാണ്… ഹൃദയാന്തരങ്ങളില്‍ അനുഭൂതിയുടെ തരംഗമാലകളിളക്കുന്ന അപൂര്‍വ്വസുന്ദരമായ നോവലാണ് മുട്ടത്തു വര്‍ക്കിയുടെ ‘മതില്‍കെട്ടുകള്‍’. സ്വതസ്സിദ്ധമായ മനോജ്ഞ കാവ്യശൈലി. മലയാളത്തിന്റെ നറുമണം പരത്തുന്ന ഈ നോവലിലൂടെ കടന്നുപോവുക സവിശേഷമായ ഒരനുഭവംതന്നെ.
Reviews
There are no reviews yet.