മിന്നുപുസ്സി
(ബാലസാഹിത്യം)
ഫെബിന റഷീദ്
ചിരിയും ചിന്തയും, കളിയും കൗതുകവുമായി മിന്നുപുസ്സി നമ്മോട് സ്നേഹത്തോടെ സംവദിക്കുകയാണ്. അരുമയായ പുസ്സിയുടെ കുസൃതികളും ചാഞ്ചാട്ടവും വികൃതികളും ഭാവനയുടെ വര്‍ണ്ണരാജി പടര്‍ത്തി കാവ്യാത്മകമായി അവതരിപ്പിക്കുകയാണിവിടെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ ഈ കൃതി ഭാവനയുടെ ചാരുത കൊണ്ടും, ഭാഷയുടെ മനോഹാരിതകൊണ്ടും ഹൃദയം കീഴടക്കുന്നു. അരുമയായ ഈ പൂച്ചകുഞ്ഞിനെ നമ്മള് തീര്‍ച്ചയായും ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തുപിടിക്കും.
മിന്നുപുസ്സി
കാല്പാദത്തില് എന്തോ ഉരസുന്നത് അനുഭവപ്പെട്ടാണ് അമീന അന്ന് കണ്ണുതുറന്നത്…
കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അവള് എഴുന്നേറ്റിരുന്നു.. അപ്പോഴാണ് ഇന്നലെ വാങ്ങിച്ച പൂച്ചയുടെ കാര്യം ഓര്‍ത്തത്… മിന്നുപുസ്സി….
‘അമ്പടി കള്ളി… നീയിത്രക്കൊക്കെ ആയോ… ഒറ്റ ദിവസം കൊണ്ട് ഇണങ്ങിയോ…
നിന്റെ കളിക്കൂട്ടുകാരന് പൂച്ചയില്ലേ.. നിന്നെ ഞങ്ങള്‍ കൊണ്ടുവരുമ്പോള്‍ വാവിട്ടു കരഞ്ഞ നിന്റെ തോഴന്… അവനെയൊക്കെ നീ മറന്നോ… നീ ആളു കൊള്ളാമല്ലോടീ…’
അമീന അവള്‍ക്ക് പുതുതായി വാങ്ങിച്ച പൂച്ചയോട് കിന്നാരം പറഞ്ഞുകൊണ്ട് എഴുന്നേറ്റു..
എന്തെന്നില്ലാത്ത ഒരു പ്രസരിപ്പ് തോന്നി അവള്‍ക്ക്. ഒരു പൂച്ചയുടെ വരവ് അവളില്‍ ഉണ്ടാക്കിയ മാറ്റം ശ്രദ്ധിക്കുകയായിരുന്നു അവളുടെ ഉമ്മയും…
(തുടര്‍ന്ന് വായിക്കുക)
Reviews
There are no reviews yet.