PANCHATHANTHRA KATHAKAL
₹150.00
പഞ്ചതന്ത്രം കഥകള്‍
(ബാലസാഹിത്യം)
ഡോ. കെ. ശ്രീകുമാര്‍
പേജ്: 160
ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട
ലോകപ്രശസ്തമായ ‘പഞ്ചതന്ത്രം കഥകള്‍’
കുട്ടികള്‍ക്ക് ആസ്വാദ്യകരമാവുംവിധം
ലളിതമായി ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു.
എല്ലാ കഥകള്‍ക്കും ഗുണപാഠവുമുണ്ട്.
ബാലസാഹിത്യരചനയില്‍ കൃതഹസ്തനായ
ഡോ. കെ. ശ്രീകുമാറിന്റെ പുനരാഖ്യാനം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവു ന്നതാണ് പഞ്ചതന്ത്രം കഥകള്‍. ഈ സംസ്‌കൃതഗ്രന്ഥത്തിന് മറ്റെല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിലും നിരവധി പുനരാഖ്യാനങ്ങളു ണ്ടായിട്ടുണ്ട്. എന്നിട്ടും ഇങ്ങനെയൊരു ശ്രമം എന്തിനെന്ന സംശയ മുണ്ടാകം. പഞ്ചതന്ത്രത്തിന് മലയാളത്തിലുണ്ടായ പുരാഖ്യാനങ്ങളില്‍ കുട്ടികള്‍ക്ക് ഒറ്റവായനയ്ക്ക് മനസ്സിലാക്കാവുന്നവ കുറവാണ്. ധര്‍മ്മ തത്ത്വങ്ങളുടേയും നീതിസാരങ്ങളുടേയും ആധിക്യവും സംസ്‌കൃത രൂപമായ നാമങ്ങളും കുട്ടികളുടെ അസ്വാദനത്തെ ഒരു പരിധിവരെ തടസ്സ പ്പെടുത്തുന്നുണ്ട്. ആ വിടവ് നികത്തുകയാണ് ഈ പുനരാഖ്യാനത്തിന്റെ ഉദ്ദേശ്യം. കഥാഗതിക്കും ഗുണപാഠത്തിനുമൊഴികെ മറ്റൊന്നിനും ഇതില്‍ പ്രാധാന്യം നല്‍കിയിട്ടുമില്ല. മൂലഗ്രന്ഥത്തിലേക്ക് കുട്ടികളെ നയിക്കാന്‍ പ്രേരിപ്പിക്കുക എന്നതും എന്റെ ലക്ഷ്യമാണ്.
പഞ്ചതന്ത്രം മൂലം, കുഞ്ചന്‍നമ്പ്യാരുടെ ‘പഞ്ചതന്ത്രം’, സുമംഗല യുടെ ‘പഞ്ചതന്ത്രകഥകള്‍’ എന്നിവ ഇതിന് ആധാരമായിട്ടുണ്ട്. സ്വതന്ത്ര പുനരാഖ്യാനരീതിയാണ് ഇതില്‍ കൈക്കൊണ്ടിട്ടുള്ളത്. കഴിയുന്നത്ര ലളിതമാക്കാനും ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഇവ ഹിതകരമാകുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
ഡോ. കെ. ശ്രീകുമാര്‍
Brand
DR. K. SREEKUMAR

Reviews
There are no reviews yet.