MUHAMMED ALI: IDIKKOOTTILE IRATTACHANKAN

70.00

മുഹമ്മദ് അലി:
ഇടിക്കൂട്ടിലെ ഇരട്ടച്ചങ്കന്‍

സ്മിതാലക്ഷ്മി എസ്.

പേജ്:

ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രതിസന്ധികള്‍ നേരിടേണ്ടിവരും. ചിലര്‍ അവയെ എതിരിടാന്‍ ശ്രമിച്ചു തളര്‍ന്നുവീഴും, വേറെ ചിലര്‍ എതിരിടാതെതന്നെ തളര്‍ന്നുവീഴും. എന്നാല്‍ ആ പ്രതിസന്ധികളെ തങ്ങളുടെ കീരിടത്തിലെ പൊന്‍തൂവലുകളാക്കുന്ന ഒരുകൂട്ടരുണ്ട്്. അക്കൂട്ടത്തില്‍ ഒരാളാണ് മുഹമ്മദ് അലി എന്ന ഇടിക്കൂട്ടിലെ ഗര്‍ജ്ജനമായിത്തീര്‍ന്ന അമേരിക്കക്കാരന്‍. മൂന്നുതവണ ഹെവിവെയ്റ്റ് ബോക്‌സിങ് വിഭാഗത്തില്‍ ലോകചാമ്പ്യന്‍ ആയിരുന്ന അദ്ദേഹത്തിന്റെ ജീവിതകഥ വളരെ ഉദ്വേഗഭരിതം ആണ്. കാഷ്യസ് ക്ലേ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം എങ്ങനെ മുഹമ്മദ് അലിയായിത്തീര്‍ന്നു എന്ന കഥ നിങ്ങള്‍ക്കറിയണ്ടേ? ഇടിക്കൂട്ടിലെ ഇരട്ടച്ചങ്കന്‍ എങ്ങനെ സമാധാനത്തിന്റെ വെള്ളരിപ്രാവായി? ആരെയും വിസ്മയിപ്പിക്കുന്ന ആ കഥ ഇതാ…

70.00

Add to cart
Buy Now

1954 ഒക്ടോബര്‍ മാസം. 12 വയസുള്ള ക്ലേ തന്റെ സൈക്കിളില്‍ സുഹൃത്തും ഒന്നിച്ച് കൊളംബിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലുയിസ് വില്ലി ഹോം ഷോ എന്നാ പ്രദര്‍ശനം കാണാന്‍ പുറപ്പെട്ടു. പ്രദര്‍ശന ഹാളില്‍ കറങ്ങി നടന്നു പുറതെതിയപ്പോള്‍ ക്ലെയുടെ സൈക്കിള്‍ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാര്‍ട്ടിന്‍ അവിടെ അടുത്തുള്ള ജിംനേഷ്യത്തില്‍ ബോക്‌സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ആരോ പറഞ്ഞു കൊടുതതനുസരിച്ച് ക്ലേ പരാതിയുമായി മാര്‍ട്ടിനെ സമീപിച്ചു. ക്ലെയുടെ കാണാതെ പോയ സൈക്കിള്‍ മാര്ട്ടിന് ഒരിക്കലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മറ്റൊന്ന് സംഭവിച്ചു, ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിംഗ് പരിശീലിക്കാന്‍ മാര്‍ട്ടിന്‍ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്‌സിങ്ങില്‍ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോള്‍ ക്ലേ ബോക്‌സിംഗ് റിങ്ങില്‍ തന്റെ ആദ്യ ജയം നേടി. പിന്നീട് തന്റെ മുഴുവന്‍ സമയവും ഉര്‍ജ്ജവും ക്ലേ ബോക്‌സിങ്ങിനായി മാറ്റിവച്ചു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞിരുന്നു. കേന്ടുക്കി ഗോള്‍ഡന്‍ ഗ്ലൌസ് ടൌര്‍ണമെന്റ്‌റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൌസ് ടൌര്‍ണമെന്റ്‌റ് കിരീടം രണ്ടു തവണയും നേടുകയും ചെയ്തു. 1960-ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി. മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കി ആയിരുന്നു ഫൈനലില്‍ എതിരാളി. എങ്കിലും മൂന്നാമത്തെ റൌണ്ടില്‍ തന്നെ ക്ലേ വിജയിച്ചു.

 

 

Brand

SMITHA LAKSHMI S.

Reviews

There are no reviews yet.

Be the first to review “MUHAMMED ALI: IDIKKOOTTILE IRATTACHANKAN”
Review now to get coupon!

Your email address will not be published. Required fields are marked *