നാരങ്ങാമിഠായികള്‍
(കഥകള്‍)
ശോഭ
ഓര്‍മ്മകളെ ആട്ടിത്തെളിച്ചു കൊണ്ടുവന്നു നമുക്കു മുഖാമുഖം നിര്‍ത്തുന്നു എന്നതാണ് ശോഭയുടെ കഥകളുടെ സവിശേഷത. ഒരു മനുഷ്യന്റെ ഓര്‍മ്മകളോ സ്വപ്നങ്ങളോ ഒന്നും മറ്റൊരു മനുഷ്യന് പൂര്‍ണമായും പങ്കിടാന്‍ കഴിയുന്നതല്ല. പക്ഷേ, ഓര്‍മ്മകള്‍ പറയുമ്പോഴും, സ്വപ്‌നങ്ങള്‍ വിവരിക്കുമ്പോഴും കേള്‍വിക്കാരന് അഥവാ വായനക്കാരന് ഒരു സമാന്തര പ്രവിശ്യ സ്വന്തം മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയും. അങ്ങനെ തന്റേതായ ഒരു പ്രവിശ്യ സൃഷ്ടിക്കാന്‍ വായനക്കാരനെ പ്രാപ്തനാക്കുകയോ ത്വരിപ്പിക്കുകയോ ചെയ്യാന്‍ എഴുത്തിനു കഴിയണം. അതിനു കപ്പം എന്ന നിലയില്‍ വായനക്കാരന്‍ എഴുത്തുകാരനു സ്‌നേഹം കൊടുക്കുന്നു. കര്‍ക്കശമായ മുന്‍ധാരണകളില്ലാതെ ഈ കഥകള്‍ വായിക്കുക. നാമറിയാതെ തെല്ലെങ്കിലും സ്‌നേഹം പിടിച്ചുവാങ്ങുന്ന കഥകളും മനുഷ്യരും ഈ സമാഹാരത്തിലുണ്ട്. തീര്‍ച്ചയായും.
രണ്‍ജിപണിക്കര്‍
(അവതാരികയില്‍നിന്നും)
Reviews
There are no reviews yet.