നീരുറവ
എം.എ. ബഷീർ
കവിതകൾ
വിശ്വസ്തതയോടെ മനസ്സർപ്പിച്ചു വാങ്ങിക്കുടിക്കാവുന്ന ഒരു കുമ്പിൾ കുളിർജലം ഇതാ…. എം.എ. ബഷീർ വച്ചുനീട്ടുന്നു. പലപ്പോഴായി എവിടെയെങ്കിലുമൊക്കെ കുറിച്ചിട്ടിരുന്ന കവിതകൾ, ആയുസ്സിന്റെ അടയാളവാക്യം പോലെ അച്ചടിയിലേയ്ക്കു പോവുകയാണ്. സഹൃദയ സുഹൃത്തുക്കളുടെ പ്രേരണയാണതിനു കാരണം. തലമുറകളെ കവിത പഠിപ്പിച്ച പരിചയം പ്രചോദനമായി ഉള്ളിലുണ്ടല്ലോ.അനുഭവങ്ങളുടെ കലർപ്പില്ലാത്ത നേരറിവ് ആശയങ്ങളുടെ പിൻബലമാണെന്നൂഹിക്കാം. കളങ്കവും കാർക്കശ്യവുമില്ലാത്ത ഭാഷയുടെ നീരുറവ കണ്ണുനീർ പോലെ വേരുകളെ നനയ്ക്കുന്നു. മണ്ണിലുറച്ച വേരിന്റെ പുളകസ്പന്ദം തളിരിലകളെ വസന്തമെന്നു പഠിപ്പിക്കുന്നു. സ്വന്തം സംസ്കാരത്തിന്റെ പരിമളവുമായി കാറ്റിനെ കാത്തിരിക്കുന്ന ഈ കവിതപ്പൂക്കൾക്ക് തനതായ വർണ്ണ ഭംഗിയുണ്ട് കാരുണ്യത്തിന്റെ മൃദുത്വവും ദർശനത്തിന്റെ ആഴവുമുണ്ട്.
പി. കെ. ഗോപി
അവതാരികയിൽ നിന്ന്
Reviews
There are no reviews yet.