Noorul Muneerul Poornananda Novel by Nizar Ilthumish

(1 customer review)

300.00

Category : Novel
ISBN : 978-81-19289-08-0
Binding : Paperback
Publishing Date : 2023
Publisher : Lipi Publications
Edition : 1
Number of pages : 192

300.00

Add to cart
Buy Now
Categories: ,
Description

നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ
(നോവല്‍)

നിസാര്‍ ഇല്‍ത്തുമിഷ്

കോഴിക്കോട്ടെ ഒരു ഉള്‍ഗ്രാമത്തില്‍ സമൃദ്ധമായ ബാല്യവും കൗമാരവും ആഘോഷിച്ച മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടില്‍ എത്തിച്ചേര്‍ന്ന ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുള്‍ അന്വേഷിച്ച് ഇറങ്ങുന്നവന്‍ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃതസറിലുമെല്ലാം പല ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെടുന്നു. നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലര്‍ന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ചയാണ്.

Brand

Brand

Nizar Ilthumish

നിസാര്‍ ഇല്‍ത്തുമിഷ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ 1986 ജൂണ്‍ 26-ന് ജനനം. പിതാവ്: ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച പരേതനായ ആനിക്കോത്ത് മുഹമ്മദ്. മാതാവ്: ആയിഷ. തിരുവമ്പാടി ഇന്‍ഫന്റ് ജീസസ് സ്‌കൂളിലും, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അരീക്കോട് സീതി സാഹിബ് കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും ഇഗ്നോയില്‍ നിന്നും ബിരുദാനന്തരബിരുദവും, ഫാറൂക്ക് കോളേജില്‍ നിന്ന് ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ജെ.ഡി.ടി. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കുന്ദമംഗലം ഗവ. കോളേജ്, പഞ്ചാബിലെ (അമൃത്‌സര്‍) ഡി.എ.വി. കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ജേര്‍ണലിസം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. 2008-ല്‍ 'ഓര്‍മ്മകളും തേടി' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഭാര്യ :  ഷഹന നിസാര്‍. മകള്‍ :  നൈലിന്‍ ജഹനാര. വിലാസം: ആനിക്കോത്ത് ഓമശ്ശേരി, കോഴിക്കോട്-673582 ഫോണ്‍:  9656324766
Reviews (1)

1 review for Noorul Muneerul Poornananda Novel by Nizar Ilthumish

    Noora Irshad
    June 21, 2023
    Had a great experience A must read 📚
Add a review
Review now to get coupon!

Your email address will not be published. Required fields are marked *