PATHINALAM RAVU

(1 customer review)

Original price was: ₹130.00.Current price is: ₹120.00.

പതിനാലാം രാവ്
(തിരക്കഥ)

എം.എന്‍. കാരശ്ശേരി

പേജ്:

കെ. രാഘവന്‍ സംഗീതം നല്‍കിയ പാട്ടുകളുടെ പേരില്‍ പ്രശസ്തമായിത്തീര്‍ന്ന സിനിമയാണ് പതിനാലാം രാവ്(1979). അഹദോന്റെ തിരുനാമം (നിലമ്പൂര്‍ ഷാജി), പനിനീര് പെയ്യുന്നു പതിനാലാം രാവില്‍ പനിമതി (ജയചന്ദ്രന്‍) തുടങ്ങിയ പാട്ടുകള്‍ ഈ സിനിമയിലേതാണ്. കൊണ്ടോട്ടി നേര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന പ്രണയകഥ. മലബാറിന്റെ ഭൂപ്രകൃതിയും ആചാരമര്യാദകളും ഒപ്പിയെടുത്ത ചലച്ചിത്രം. നാല്‍പത് കൊല്ലം മുമ്പ് സലാം കാരശ്ശേരി നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ ഇതാദ്യമായി പുസ്തകരൂപത്തില്‍.

PATHINALAM RAVU

Original price was: ₹130.00.Current price is: ₹120.00.

Add to cart
Buy Now

Brand

M.N. KARASSERY

മലയാളത്തിലെ ഒരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എന്‍. കാരശ്ശേരി. മുഴുവന്‍ പേര്: മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്ന കാരശ്ശേരി ഇപ്പോള്‍ അലീഗഡ് സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിസിറ്റിംഗ് പ്രഫസറാണ്. 2013 ന് ശേഷം അലിഗഢില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ അമ്പാടി എന്ന വീട്ടില്‍ താമസിക്കുന്നു. 70 ല്‍ പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ 1951 ജൂലൈ 2-ന് എന്‍.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു. ചേന്ദമംഗലൂര്‍ ഹൈസ്‌കൂള്‍, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠനം. മലയാള ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും(1976-74) എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയില്‍ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്(1976-78). 1978-ല്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട് മലയാള വിഭാഗത്തില്‍ അധ്യാപകനായി. തുടര്‍ന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി നോക്കി. 1993-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്റ്ററേറ്റ് ലഭിച്ചു. 1986 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വര്‍ഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇസ്ല്‌ലാമിലെ രാഷ്ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്[5][അവലബം. മുസ്ലിമായി വളര്‍ന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്[6]മുസ്ലിംകളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീര്‍ണതകളെയും അദ്ദേഹം തുറന്നെതിര്‍ത്തു.[7][8] 2019 വരേയ്ക്കും 76 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

1 review for PATHINALAM RAVU

There are no reviews yet.

Be the first to review “PATHINALAM RAVU”
Review now to get coupon!

Your email address will not be published. Required fields are marked *