ആധുനിക മലയാളസാഹിത്യത്തിലെ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്[1] ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.[2] ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.[2] 1974-ൽ ‘സാക്ഷി’ എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[3] 1996-ൽ ‘ഗൗരി’ എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു[4].മലയാള ചെറുകഥാ ലോകത്തെ അപൂർവസാന്നിധ്യമാണ് ടി പത്മനാഭൻ. നക്ഷത്രശോഭ കലർന്ന വാക്കുകൾ കൊണ്ട് ആർദ്രവും തീക്ഷ്ണവുമായ കഥകൾ രചിച്ച് ചെറുകഥാസാഹിത്യത്തിന് സാർവലൌകിക മാനം നൽകിയ എഴുത്തുകാരൻ. ലളിതകൽപ്പനകളിലൂടെ, അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെ കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ചു അദ്ദേഹം. നോവുകളും സങ്കടങ്ങളും ചാലിച്ച് ഹൃദയത്തിൽതൊട്ടെഴുതിയ കഥകൾ. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉണർത്തുന്നവയാണ് പത്മനാഭൻ കഥകളെല്ലാം.
1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (FACT) യിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി[5].
1948 മുതൽ കഥകളെഴുതി തുടങ്ങി. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതി ൽ പരം കഥകൾ എഴുതിയിട്ടുണ്ട്.[6] ഏറ്റവും പുതിയ കഥ’മരയ ‘2017 മേയ് 7നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.
പ്രധാന പുരസ്കാരങ്ങൾ[തിരുത്തുക]
- മാതൃഭൂമി സാഹിത്യ പുരസ്കാരം – 2015[7]
- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)[8]
- എഴുത്തച്ഛൻ പുരസ്കാരം (2003) (കേരള സർക്കാർ ഏർപ്പെടുത്തിയത്)[9]
- വയലാർ അവാർഡ് (2001)-പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
- ലളിതാംബിക അന്തർജ്ജനം പുരസ്കാരം (1998) [10]
- സ്റ്റേറ്റ് ഓഫ് ആൽ- ഐൻ അവാർഡ് (1997) – (ഗൌരി എന്ന കൃതിക്ക്)
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1996) – (ഗൌരി എന്ന കൃതിക്ക്)
- ഓടക്കുഴൽ പുരസ്കാരം (1995) – (കടൽ എന്ന കൃതിക്ക്)
- സാഹിത്യപരിഷത്ത് അവാർഡ് (1988) – (കാലഭൈരവൻ എന്ന കൃതിക്ക്)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1973) (സാക്ഷി എന്ന കൃതിക്ക്)
- ഓ.എൻ.വി. സ്മാരക പുരസ്കാരം -2019
Reviews
There are no reviews yet.