Brand
Rahmath Pulikkal
റഹ്മത്ത് പുളിക്കല്‍
1971 ഡിസംബര്‍ 25-ന് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി. എം. കുട്ടിയുടെയും ആമിനക്കുട്ടിയുടെയും അഞ്ചാമത്തെ മകനായി പുളിക്കല്‍ ദാറുസ്സലാമില്‍ ജനനം. പുളിക്കല്‍ എ.എം.എം.എല്‍.പി. സ്‌കൂളിലും തുടര്‍ന്ന് പുളിക്കല്‍ ഹൈസ്‌കൂളിലും പഠനം. ഫാറൂഖ് കോളജില്‍ നിന്ന് പ്രി-ഡിഗ്രിയും, മഞ്ചേരി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് & സയന്‍സ് കോളജില്‍ നിന്ന് ഡിഗ്രിയും പൂര്‍ത്തിയാക്കി.
1995 മുതല്‍ പ്രവാസിയാണ്. ഇപ്പോള്‍ യു.എ.ഇ.യില്‍ ബിസിനസ്സ് ചെയ്ത് കുടുംബത്തോടൊപ്പം താമസിക്കുന്നു. 'പ്രിയമുള്ള റസിയ' എന്ന നോവല്‍, നൗഷു ഷമീര്‍ സംവിധാനം ചെയ്ത അബൂക്ക എന്ന ഹ്രസ്വ സിനിമയുടെ തിരക്കഥ എന്നിവ രചനകളാണ്. ആനുകാലിക വിഷയങ്ങളില്‍ ഗാനരചനയും കഥകളും എഴുതാറുണ്ട്.
ഭാര്യ: ഷാഹിന മേച്ചേരി. മക്കള്‍: മുഹമ്മദ് അബ്‌സം, അദില ആമിന, അമന്‍, അയ്ദിന്‍.
വിലാസം: 'ഗസല്‍'
പെരിയമ്പലം
പുളിക്കല്‍. പി.ഒ.
മലപ്പുറം (ജില്ല)
പിന്‍ : 673 637

Reviews
There are no reviews yet.